Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightസനാതന വ്യവസ്ഥയെ...

സനാതന വ്യവസ്ഥയെ ധർമവ്യവസ്ഥയായി അംഗീകരിക്കാൻ കഴിയില്ല -സച്ചിദാനന്ദൻ

text_fields
bookmark_border
സനാതന വ്യവസ്ഥയെ ധർമവ്യവസ്ഥയായി അംഗീകരിക്കാൻ കഴിയില്ല -സച്ചിദാനന്ദൻ
cancel
camera_alt

ഇ.​കെ. നാ​രാ​യ​ണ​ന്റെ 21ാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ

കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ സ്മാ​ര​ക പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ന്നു

ഇ​രി​ങ്ങാ​ല​ക്കു​ട: ജാ​തി​ക​ളെ നി​ല​നി​ർ​ത്തു​ക​യും ഒ​രു വി​ഭാ​ഗം മ​നു​ഷ്യ​രെ മൃ​ഗ​തു​ല്യ​രാ​യി കാ​ണു​ക​യും ബ്രാ​ഹ്മ​ണ്യ​ത്തി​ന്റെ അ​ധി​കാ​ര​ങ്ങ​ളെ ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്യു​ന്ന സ​നാ​ത​ന വ്യ​വ​സ്ഥ​യെ ധ​ർ​മ​വ്യ​വ​സ്ഥ​യാ​യി അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സാ​ഹി​ത്യ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റും ക​വി​യുമാ​യ കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ. അ​സ​മ​ത്വം സൃ​ഷ്ടി​ക്കു​ന്ന സ​നാ​ത​ന വ്യ​വ​സ്ഥ​യെ നൈ​തി​ക​മാ​യി അം​ഗീ​ക​രി​ക്കാ​ൻ സാ​ധ്യ​മ​ല്ലെ​ന്നും ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന​ട​ക്കം വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​രു​ന്ന​ത് ഇ​തു​കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ക്രൈ​സ്റ്റ് കോ​ള​ജ് ഭൗ​തി​ക ശാ​സ്ത്ര അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന ഇ.​കെ. നാ​രാ​യ​ണ​ന്റെ 21ാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ ‘ഇ​ന്ത്യ എ​ന്ന സ്വ​പ്നം യോ​ജി​പ്പി​ന്റെ രാ​ഷ്ട്രീ​യം’ വി​ഷ​യ​ത്തി​ൽ സ്മാ​ര​ക പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ.​കെ.​എ​ൻ വി​ദ്യാ​ഭ്യാ​സ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്.​എ​ൻ ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഗ​വേ​ഷ​ണ കേ​ന്ദ്രം പ്ര​സി​ഡ​ന്റ് ഡോ. ​മാ​ത്യു പോ​ൾ ഊ​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​ജി. ഗോ​പി​നാ​ഥ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ​വേ​ഷ​ണ കേ​ന്ദ്രം സെ​ക്ര​ട്ട​റി ഇ. ​വി​ജ​യ​കു​മാ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പി.​എ​ൻ. ല​ക്ഷ്മ​ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SatchidanandanSanatana DharmaThrissur NewsDharma system
News Summary - Sanatana system cannot be accepted as Dharma system - Satchidanandan
Next Story