‘സ്നേഹക്കൂട്’ ഭവന പദ്ധതിയിലേക്ക് 30 വരെ അപേക്ഷിക്കാം
text_fieldsഇരിങ്ങാലക്കുട: സർക്കാറിന്റെ ഭവന നിർമാണ പദ്ധതികളിൽ ഉൾപ്പെടാത്ത ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഭവനരഹിതർക്ക് വീട് ലഭ്യമാക്കാൻ മന്ത്രി ആർ. ബിന്ദുവിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘സ്നേഹക്കൂട്’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്കൂൾ, കോളജുകളിൽ പ്രവർത്തിക്കുന്ന നാഷണൽ സർവിസ് സ്കീം യൂനിറ്റുകളെ ഉപയോഗപ്പെടുത്തി സന്നദ്ധ സംഘടനകളുടെയും വ്യവസായ സ്ഥാപനങ്ങളുടേയും സഹായത്തിലാണ് വീടുകൾ നിർമിക്കുക.
ആദ്യഘട്ടത്തിൽ 10 വീടാണ് ലക്ഷ്യം. കിടപ്പ് രോഗികൾ, അമ്പത് ശതമാനത്തിന് മുകളിൽ അംഗപരിമിതർ, വയോജനങ്ങൾ, മാതാവോ പിതാവോ മരിച്ച വിദ്യാർഥികൾ, പ്രായപൂർത്തിയാകാത്ത മക്കളുള്ള വിധവകൾ, അതിദരിദ്ര പട്ടികയിലുൾപ്പെട്ടവർ എന്നീ കുടുംബങ്ങൾക്കാണ് മുൻഗണന.
നിയോജക മണ്ഡലത്തിൽ വീട് വെക്കാൻ അനുയോജ്യമായ സ്വന്തം ഭൂമി ഉള്ളവരും സർക്കാർ ഭവന പദ്ധതികളിൽ മുൻഗണന പട്ടികയിൽ ഉൾപ്പെടാത്തവരും ആയിരിക്കണം. വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ വാർഡ് മെംബറുടെ സാക്ഷ്യപത്രം സഹിതം മന്ത്രിയുടെ ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനടുത്തുള്ള ക്യാമ്പ് ഓഫിസിൽ ഈമാസം 30നകം സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.