Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightസ​ര്‍ക്കാ​ര്‍...

സ​ര്‍ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ം ഉ​യ​ര്‍ന്നു -മ​ന്ത്രി

text_fields
bookmark_border
സ​ര്‍ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ം ഉ​യ​ര്‍ന്നു -മ​ന്ത്രി
cancel

ഇ​രി​ങ്ങാ​ല​ക്കു​ട: സ​ര്‍ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ അ​ന്ത​ര്‍ദേ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍ന്ന​താ​യി മ​ന്ത്രി ആ​ര്‍. ബി​ന്ദു. പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ വ​ട​ക്കും​ക​ര ഗ​വ. യു.​പി സ്കൂ​ളി​ൽ എ​സ്.​എ​സ്‌.​കെ​യു​ടെ സ്റ്റാ​ര്‍സ് പ​ദ്ധ​തി പ്ര​കാ​രം 10 ല​ക്ഷം ചെ​ല​വ​ഴി​ച്ച്‌ ഒ​രു​ക്കി​യ 13 പ്ര​വ​ര്‍ത്ത​ന ഇ​ട​ങ്ങ​ളു​ള്ള മ​ഴ​വി​ല്‍ കൂ​ടാ​ര​ത്തി​ന്റെ​യും ഇ​രി​ങ്ങാ​ല​ക്കു​ട എം.​എ​ല്‍.​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍നി​ന്ന് 59 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍മി​ച്ച പ്രീ ​പ്രൈ​മ​റി കെ​ട്ടി​ട​ത്തി​ന്റെ​യും സ്കൂ​ള്‍ വാ​ര്‍ഷി​ക​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

മ​ഹാ​ത്മാ​ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി പു​ന​ര്‍നി​ര്‍മി​ച്ച ചു​റ്റു​മ​തി​ലി​ന്റെ ഉ​ദ്ഘാ​ട​നം വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ കു​റ്റി​പ്പ​റ​മ്പി​ല്‍ നി​ര്‍വ​ഹി​ച്ചു. സ​മേ​തം-​ഭ​ര​ണ​ഘ​ട​ന ചു​മ​ര്‍ പ്ര​കാ​ശ​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ഷീ​ല അ​ജ​യ​ഘോ​ഷ് നി​ര്‍വ​ഹി​ച്ചു. സ്കൂ​ള്‍ ബാ​ന്‍ഡ് സെ​റ്റി​ന്റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ക​വി​ത സു​രേ​ഷ് നി​ര്‍വ​ഹി​ച്ചു. സ്‌​കൂ​ളി​ലെ പ​ഠ​ന പാ​ഠ്യേ​ത​ര മേ​ഖ​ല​യി​ല്‍ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ടി.​എ. സ​ന്തോ​ഷ് ആ​ദ​രി​ച്ചു. വി​ദ്യാ​ല​യ​ത്തി​ലെ മി​ക​ച്ച വാ​യ​ന​ക്കാ​രാ​യ കു​ട്ടി​ക​ള്‍ക്ക് കാ​ഷ് അ​വാ​ര്‍ഡും വാ​യ​നാ​വ​സ​ന്തം അ​വാ​ര്‍ഡും പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ൻ ക​ത്രീ​ന ജോ​ര്‍ജ് ന​ല്‍കി. സ്‌​കൂ​ള്‍ ലൈ​ബ്ര​റി റീ​ഡി​ങ് കോ​ര്‍ണ​റി​ന്റെ ഉ​ദ്ഘാ​ട​നം വാ​ര്‍ഡ് അം​ഗം ജൂ​ലി ജോ​യ് നി​ര്‍വ​ഹി​ച്ചു. ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ള്‍ക്കു​ള്ള യാ​ത്ര​യ​യ​പ്പ് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍മാ​ന്‍ ഹൃ​ദ്യ അ​ജീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ല്‍ പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​എ​സ്. ത​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Government SchoolThrissur NewsFacilities
News Summary - The basic facilities of government schools have increased - Minister
Next Story