പാവ കഥകളിയിൽ പുതുതലമുറയുടെ അരങ്ങേറ്റം
text_fieldsഇരിങ്ങാലക്കുട: പാവ കഥകളി പുതുതലമുറയെ അഭ്യസിപ്പിക്കുവാൻ രണ്ടുമാസകാലമായി നടന്നുവരുന്ന ശിൽപശാല 25ന് സമാപിക്കും. വ്യാഴാഴ്ച വൈകീട്ട് 6.30ന് കല്യാണസൗഗന്ധികം, ദക്ഷയാഗം, ബാലിവധം എന്നീ പാവനാടകങ്ങൾ ഇരിങ്ങാലക്കുട നടനകൈരളിയുടെ ‘കൊട്ടിച്ചേതം’ അരങ്ങിൽ സംഘടിപ്പിക്കുന്നു. നാമാവശേഷമായ പാവകഥകളിയെ ഇരിങ്ങാലക്കുട നടനകൈരളി ഡയറക്ടർ കപില വേണുവിന്റെ നേതൃത്വത്തിലാണ് പുനരുജ്ജീവിപ്പിക്കുന്നത്. പാവകളിയുടെ പുനരുദ്ധാരകയായ കമലാദേവി ചതോപാധ്യായയാണ് ഈ കലയെ സമുദ്ധരിക്കുവാൻ വേണുവിന് പ്രചോദനം നൽകിയത്.
പാലക്കാട് പരുത്തിപ്പുള്ളി ഗ്രാമത്തിൽ പതിനെട്ടാം നൂറ്റാണ്ടുകൂടിയാണ് ആന്ധ്രാപ്രദേശത്തുനിന്നും കുടിയേറിയ ആണ്ടിപണ്ടാര കലാകാരന്മാരാണ് ഈ കലാരൂപത്തിന് തുടക്കം കുറിക്കുന്നത്. ഭൂവന സാംസ്കാരിക സംഘടനയാണ് ശിൽപശാലയുമായി സഹകരിക്കുന്നത്. പാവകഥകളിയുടെ മുതിർന്ന കലാകാരന്മാരായ കെ.വി. രാമകൃഷ്ണൻ, കെ.സി. രാമകൃഷ്ണൻ, കുന്നമ്പത്ത് ശ്രീനിവാസൻ, കലാനിലയം രാമകൃഷ്ണൻ, കലാനിലയം ഉണ്ണികൃഷ്ണൻ, കലാനിലയം ഹരിദാസ് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.