മാപ്രാണം സെന്ററിൽ നിരവധി കടകളിൽ മോഷണം
text_fieldsഇരിങ്ങാലക്കുട: മാപ്രാണം സെന്ററിൽ നിരവധി കടകളിൽ മോഷണം. മാംഗോ ബേക്കേഴ്സ്, നന്ദനം മെൻസ് വെയർ, സോപാനം പൂജ സ്റ്റോഴ്സ്, അക്ഷയ ജന സേവന കേന്ദ്രം, മാപ്രാണം കഫേ, ഫോട്ടോസ്റ്റാറ്റ് കട, ബ്ലോക്ക് ജംഗ്ഷന് അടുത്തുള്ള പച്ചക്കറിക്കട എന്നിവടങ്ങളിലാണ് മോഷണം നടന്നത്.
തിങ്കളാഴ്ച രാവിലെ കടകൾ തുറക്കാൻ എത്തിയപ്പോഴാണ് ഷട്ടറുകളുടെ പൂട്ടുകൾ തകർത്ത നിലയിൽ കണ്ടത്. സോപാനം പൂജ സ്റ്റോഴ്സിൽ നിന്നും 14000 രൂപയും ജന സേവന കേന്ദ്രത്തിൽ നിന്നും 16000 രൂപയും നന്ദനത്തിൽ നിന്ന് 2000 വും മാംഗോ ബേക്കേഴ്സിൽ നിന്നും 5000 രൂപയും നഷ്ടപ്പെട്ടതായി കട ഉടമകൾ പറഞ്ഞു.
പൂട്ട് തകർക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന വെട്ടുകത്തി പൂജ സ്റ്റോഴ്സിന്റെ ഷട്ടറിന് മുന്നിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. അതേ സമയം മുഖം മൂടി ധരിച്ചുള്ള മോഷ്ടാവിന്റെ ദ്യശ്യങ്ങൾ സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. സി.ഐ അനീഷ് കരീമിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വിവരമറിഞ്ഞ് നഗരസഭ കൗൺസിലർമാരായ അജിത് കുമാർ , ബൈജു കുറ്റിക്കാടൻ, ടി കെ ഷാജു എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.