Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 6:21 AM GMT Updated On
date_range 24 Feb 2022 6:21 AM GMT79കാരന്‍റെ മൂത്രാശയത്തില്‍നിന്ന് പുറത്തെടുത്തത് ആയിരത്തിലേറെ കല്ലുകള്‍
text_fieldsbookmark_border
ഇരിങ്ങാലക്കുട: അസുഖത്തെ തുടർന്ന് ആശുപത്രിയിൽ എത്തിയ 79കാരന്‍റെ മൂത്രാശയത്തിൽനിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ആയിരത്തിലേറെ കല്ലുകൾ. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലാണ് വള്ളിവട്ടം സ്വദേശിയുടെ ശസ്ത്രക്രിയ നടന്നത്.
യൂറോളജിസ്റ്റ് ഡോ. ജിത്തുനാഥ് എൻഡോസ്കോപിക് ശസ്ത്രക്രിയയിലൂടെയാണ് കല്ലുകൾ പുറത്തെടുത്തത്. അനസ്തറ്റിസ്റ്റ് ഡോ. അഞ്ജു കെ. ബാബുവും സംഘത്തിൽ ഉണ്ടായിരുന്നു. രോഗി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story