ലോക്ഡൗൺ കാലത്ത് വീട് അടച്ചിട്ടിരുന്ന് ചാരായം വാറ്റിയ മൂന്നുപേർ അറസ്റ്റിൽ
text_fieldsഇരിങ്ങാലക്കുട: ലോക്ഡൗൺ കാലത്ത് വീട് അടച്ചിട്ടിരുന്ന് ചാരായം വാറ്റിയ സംഘത്തെ ഇരിങ്ങാലക്കുടയില്‍ പൊലീസ് പിടികൂടി. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി പി.ആര്. രാജേഷിെൻറ നിർദേശപ്രകാരം ഇന്‍സ്പെക്ടര്‍ അനീഷ് കരീമും സംഘവും നടത്തിയ പരിശോധനയിലാണ് വാറ്റ് പിടികൂടിയത്.
ഇരിങ്ങാലക്കുട ഷണ്മുഖം കനാല്‍പാലത്തിന് സമീപം പറക്കാവ്പറമ്പില് ഗോപെൻറ (49) വീട്ടില്‍നിന്നാണ് വാറ്റ് പിടികൂടിയത്. ഇദ്ദേഹത്തെ കൂടാതെ ഓബാമ എന്നറിയപ്പെടുന്ന പുളിയത്ത്പറമ്പില്‍ വൈശാഖ് (28), പരിയാടത്ത് സുനിലന് (30) എന്നിവരെയും അറസ്റ്റ് ചെയ്തു.
പൊലീസ് എത്തുമ്പോള്‍ വാഷ് തയാറാക്കുന്ന തിരക്കിലായിരുന്നു ഇവർ. വലിയ വീപ്പയില്‍ വാഷും കണ്ടെത്തി. വാറ്റുപകണരങ്ങളും പിടിച്ചെടുത്തു.
സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് കെ.എസ്. ശ്രീജിത്ത്, എസ്.ഐ ശ്രീനി, എ.എസ്.ഐ. അനീഷ് കുമാര്‍ കെ.എസ്. ഉമേഷ്, ഇ.എസ്. ജീവന്, സുധീഷ് എന്നിവരാണ് പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.