ഇരിങ്ങാലക്കുട നഗരസഭയിൽ വളർത്തുനായ്ക്കൾക്ക് വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു
text_fieldsഇരിങ്ങാലക്കുട: നഗരസഭ പരിധിയിലെ വളർത്തുനായ്ക്കൾക്കുള്ള വാക്സിനേഷൻ ക്യാമ്പിന് മികച്ച പ്രതികരണം. വളർത്തുനായ്ക്കൾക്ക് വാക്സിനേഷനും ലൈസൻസും സർക്കാർ നിർബന്ധമാക്കിയ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി പരിസരം, ടൗൺ ഹാൾ പരിസരം, മാർക്കറ്റ് പരിസരം എന്നീ കേന്ദ്രങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
മൃഗസംരക്ഷണ വകുപ്പ്, നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വെറ്ററിനറി പോളിക്ലിനിക്കിലെ ഡോ. ആശയുടെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പിൽ 105 വളർത്തുനായ്ക്കൾക്കും അഞ്ച് വളർത്തുപൂച്ചകൾക്കുമാണ് വാക്സിൻ നൽകിയത്.
അടുത്ത ഘട്ടമായി സെപ്റ്റംബർ 22ന് കരുവന്നൂർ ബംഗ്ലാവ് പരിസരം, മാടായിക്കോണം അച്യുതൻ നായർ മൂല, പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനം എന്നിവടങ്ങളിലും വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. നഗരസഭ പരിധിയിൽ 41 വാർഡുകളിലുമായി 1200ഓളം വളർത്തുനായ്ക്കൾ ഉണ്ടെന്നാണ് എകദേശ കണക്ക്. വളർത്തുനായ്ക്കൾക്ക് ലൈസൻസും കർശനമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.