ഐ.എസ്.ഒ അംഗീകാരനിറവിൽ തൃശൂർ സിറ്റി ട്രാഫിക് പൊലീസ് എൻഫോഴ്സ്മെൻറ് യൂനിറ്റ്
text_fieldsതൃശൂർ: പ്രവർത്തനമികവിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിനും ഏർപ്പെടുത്തിയ ഐ.എസ്.ഒ 9001-2015 സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യ ട്രാഫിക്ക് പൊലീസ് സ്റ്റേഷനായി തൃശൂർ സിറ്റി ട്രാഫിക് എൻഫോഴ്സ്മെൻറ് യൂനിറ്റിനെ പ്രഖ്യാപിച്ചു.
ട്രാഫിക് എൻഫോഴ്സ്മെൻറ് യൂനിറ്റിൽ നടന്ന ചടങ്ങിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി അജിത ബീഗം ഐ.എസ്.ഒ ഡയറക്ടർ ശ്രീകുമാറിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി. കേരളത്തിലെ പൊലീസ് യൂനിറ്റുകളെല്ലാം ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നിലവാരത്തിൽ എത്തിക്കണമെന്ന സർക്കാറിന്റെ നിർദേശത്തെ തുടർന്ന് ജില്ല പൊലീസ് നടപ്പാക്കി വരുന്ന പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്റ്റേഷനെ പ്രസ്തുത നിലവാരത്തിലേക്ക് ഉയർത്തിയത്.
ജില്ല പൊലീസ് മേധാവി അങ്കിത് അശോകൻ മുഖ്യാതിഥിയായ ചടങ്ങിൽ എ.സി.പി മനോജ്കുമാർ, പേരാമംഗലം എസ്.എച്ച്.ഒ ഹരീഷ് ജയിൻ, ഈസ്റ്റ് എസ്.എച്ച്.ഒ സുജിത്ത്, എൻ. നുഹ്മാൻ എന്നിവർ പങ്കെടുത്തു. ടി.ആർ. വിനോഷ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.