തൃശൂർ എടുക്കാൻ ആര് വന്നിട്ടും കാര്യമില്ല -ജെബി മേത്തർ എം.പി
text_fieldsതൃപ്രയാർ: ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലം എടുക്കാമെന്ന് പറഞ്ഞ് ആര് വന്നിട്ടും കാര്യമില്ലെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി. നാട്ടിക ബ്ലോക്ക് മഹിള കോൺഗ്രസ് കൺവെൻഷൻ ‘ഉത്സാഹ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. തൃശൂരിൽനിന്ന് കോൺഗ്രസിന്റെ എം.പിയെത്തന്നെ അയക്കാനുള്ള പ്രവർത്തനത്തിലാണ് മഹിള കോൺഗ്രസ്. കരുവന്നൂർ തട്ടിപ്പിൽ മുഖ്യമന്ത്രി വേട്ടക്കാർക്ക് ഒപ്പമാണ്. കരുവന്നൂർ, മാസപ്പടി വിഷയങ്ങൾക്കിടെയാണ് സർക്കാർ ജനസഭ നടത്തുന്നത്. സ്ത്രീകൾക്ക് നേരെ ഒട്ടേറെ പീഢന സാഹചര്യമുണ്ടായെന്നും ജെബി പറഞ്ഞു. ബ്ലോക്ക് മഹിള കോൺഗ്രസ് പ്രസിഡന്റ് പി. വിനു അധ്യക്ഷത വഹിച്ചു.
ടി.എൻ. പ്രതാപൻ എം.പി ജില്ല, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളെ ആദരിച്ചു. ജില്ല പ്രസിഡന്റ് ടി. നിർമല, സൈബ താജുദീൻ, ആർ. ലക്ഷ്മി, സുബൈദ മുഹമ്മദ്, സ്വപ്ന രാമചന്ദ്രൻ, രാജലക്ഷ്മി കുറുമാത്ത്, ജയ സത്യൻ, രഹന ബിനീഷ്, ശിബ പ്രദീപ്, ഫാത്തിമ സലീം, വി.ആർ. വിജയൻ, കെ. ദിലീപ്കുമാർ, നൗഷാദ് ആറ്റുപറമ്പത്ത്, പി.ഐ. ഷൗക്കത്തലി, സി.എം. നൗഷാദ്, ശോഭ സുബിൻ എന്നിവർ സംബന്ധിച്ചു. റീന പദ്മനാഭൻ, നീതു പ്രേമലാൽ, മൈജി തോമസ്, ശ്രീഭ രതീഷ്, സജു ഹരിദാസ്, ഗീത രാമദാസ് എന്നിവർ നേതൃത്വം നൽകി.
കാഞ്ഞാണി: മഹിള കോൺഗ്രസ് മണലൂർ ബ്ലോക്ക് കമ്മിറ്റി ‘ഉത്സാഹ്’ പ്രവർത്തക കൺവെൻഷൻ ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഷീജ അധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് നിർമല, സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദ്, സൈബ താജുദ്ദീൻ, വൈസ് പ്രസിഡന്റ് ആർ. ലക്ഷ്മി, കവിത മണികണ്ഠൻ, ഉഷ സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.
അഴീക്കോട്: മഹിള കോൺഗ്രസ് എറിയാട് ബ്ലോക്ക് കൺവെൻഷൻ ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് എറിയാട് ബ്ലോക്ക് പ്രസിഡന്റ് ഷമീന ശരീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ സൈബ താജുദ്ദീൻ, സുബൈദ മുഹമ്മദ്, സ്വപ്ന രാമചന്ദ്രൻ, രാജാലക്ഷ്മി കുറുമാത്ത്, രാജലക്ഷ്മി സദാനന്ദൻ, കവിത മണികണ്ഠൻ, ജില്ല പ്രസിഡന്റ് ടി. നിർമല, ജില്ല സെക്രട്ടറി മേരിജോളി, ഷീബ മുരളി, ജയലക്ഷ്മി, ബ്ലോക്ക് പ്രസിഡന്റ് പി.ബി. മൊയ്തു, പി.കെ. ഷംസുദ്ദീൻ, കെ.എം. സാദത്ത്, മുഹമ്മദ് സഗീർ, സിറാജ്, ജോസഫ് ദേവസ്യ, പി.പി. ജോൺ, മനാഫ് അഴീക്കോട് എന്നിവർ സംസാരിച്ചു. വാസന്തി ശശി സ്വാഗതവും ആശ കമറുദ്ദീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.