അളഗപ്പ മിൽ അടച്ചിട്ട് മൂന്ന് വർഷം; തൊഴിലാളികൾ പട്ടിണിയിൽ
text_fieldsആമ്പല്ലൂർ: കോവിഡിന്റെ പേരിൽ അളഗപ്പ മിൽ അടച്ചിട്ട് ഇന്ന് മൂന്നുവർഷം തികയുന്നു. നാഷനൽ ടെക്സ്റ്റൈൽ കോർപറേഷന് കീഴിൽ അളഗപ്പ മിൽ അടക്കം 23 മില്ലുകളിലെ തൊഴിലാളികൾ അർധ പട്ടിണിയിലും ദുരിതത്തിലുമാണ്. ഇത്രയും നാൾ നൽകിവന്ന പകുതി ശമ്പളം അഞ്ചുമാസമായി വിതരണം ചെയ്യുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. ഒന്നര വർഷമായി പിരിഞ്ഞു പോയവർക്ക് ഗ്രാറ്റിവിറ്റി സംഖ്യ നൽകുന്നുമില്ല.
മിൽതുറക്കുക ഗ്രാറ്റിവിറ്റിയും ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂനിയൻ ഇന്ന് പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു. ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ വിവിധ ട്രേഡ് യൂനിയൻ നേതാക്കളായ കെ. ഗോപാലകൃഷ്ണൻ, കെ. ഉണ്ണികൃഷ്ണൻ, ആന്റോ ഇല്ലിക്കൽ, ടി.ഡി. ദിലീപ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.