പൂരനഗരിയിലെ ആകാശപാതയിലേക്ക് ഇനി 17 മീറ്റർ ദൂരം
text_fieldsതൃശൂർ: ആകാശപാത പൂർത്തീകരണത്തിന് ഇനി 17 മീറ്റർ ദൂരം മാത്രം. ശക്തൻനഗരിയെ വൃത്തത്തിലാക്കി കോർപറേഷൻ അമൃത പദ്ധതിയിൽ എട്ട് കേന്ദ്രങ്ങളിലേക്ക് ആകാശ നടത്തമാണ് അവസാനഘട്ടത്തിൽ എത്തിനിൽക്കുന്നത്. ഇതിൽ വെളിയന്നൂർ ജങ്ഷനിൽനിന്ന് തുടങ്ങി സർക്കസ് മൈതാനിയിലൂടെ മുന്നേറി എറണാകുളം റോഡിൽ എത്തിനിൽക്കുന്ന ഒന്നാംഘട്ട അർധവൃത്തത്തിെൻറ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി.
തുരുമ്പകറ്റി പ്രൈമറും പെയിൻറും അടിച്ച് മനോഹരമാക്കിയ അർധവൃത്തം ജനുവരി 10നകം സ്ഥാപിക്കും. രണ്ടുതവണ പ്രൈമർ അടിച്ച് പിന്നാലെ പെയിൻറ് ചെയ്താണ് ഇവ സ്ഥാപിക്കുന്നത്. ശക്തൻ മത്സ്യ മാർക്കറ്റിന് സമീപത്തുനിന്നുള്ള രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് 17 മീറ്ററിെൻറ കൂടി പ്രവർത്തനം തീരാനുണ്ട്. രണ്ടു മൂന്നു മാസങ്ങൾക്കകേമ ഇതിെൻറ പണിയും പൂർത്തിയാവൂ. കെ.എസ്.ആർ.ടി.സി റോഡ് മുറിച്ചുകടന്ന് ശക്തനിൽ എത്തുന്ന രണ്ടാം അർധവൃത്തം ഒന്നാം അർധവൃത്തവുമായി കൂട്ടിമുട്ടുന്നതോടെ ആകാശ നടത്ത വിസ്മയത്തിന് നഗരം സാക്ഷിയാവും.
280 മീറ്റർ ചുറ്റളവിൽ 89 മീറ്റർ വ്യാസത്തിൽ മൂന്നു മീറ്റർ വീതിയിൽ ആറുമീറ്റർ ഉയരത്തിലുമാണ് ആകാശപാത ഒരുങ്ങുന്നത്. 16 കോൺക്രീറ്റ് തൂണുകളിലാണ് പാത സ്ഥാപിക്കുന്നത്. കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ്, ശക്തൻ ബസ്സ്റ്റാൻഡ്, വെളിയന്നുർ ജങ്ഷൻ, ശക്തൻ പച്ചക്കറി മാർക്കറ്റ്, മത്സ്യ മാർക്കറ്റ്, പാലക്കാട് റോഡ്, എറണാകുളം റോഡ് അടക്കം എട്ട് സ്ഥലങ്ങളിൽ യാത്രക്കാർക്ക് കയറാനും ഇറങ്ങാനും സൗകര്യം ഒരുക്കും.
ദേശീയതലത്തിൽ തന്നെ അപൂർവമാണ് ഇത്ര വലിയ പാതയെന്ന അവകാശവാദമാണ് നിർമാണ കമ്പനിയായ കാസർകോട് കേന്ദ്രമായ ബെസ്റ്റ് കൺസ്ട്രക്ഷൻ അധികൃതർക്കുള്ളത്. ഉരുക്കു പാതയാണ് അണിയറയിൽ ഒരുങ്ങുന്നത്. 350 ടൺ ഉരുക്കാണ് ഇതിനായി ഉപയോഗിക്കുന്നത്. മൂന്നര ലക്ഷം കിലോയാണ് മൊത്തം ഭാരം.
കോൺക്രീറ്റ് തൂണുകളിൽ ആയതിനാൽ റോഡുകളിൽ സഞ്ചാരതടസ്സം ഉണ്ടാവുകയില്ല. കെട്ടിടങ്ങൾക്ക് മുകളിലൂടെ ആയതിനാൽ മറ്റു പ്രശ്നങ്ങളും ഉണ്ടാവുകയില്ല. അഞ്ചരകോടി വകയിരുത്തിയ പദ്ധതിയിൽ 50 ശതമാനം കേന്ദ്രവിഹിതമാണ്. 30 ശതമാനം സംസ്ഥാന സർക്കാറും 20 ശതമാനം കോർപറേഷനുമാണ് െചലവ് വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.