Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജെ.ബി. കോശി...

ജെ.ബി. കോശി റിപ്പോർട്ട്: സർക്കാറിനെതിരെ കത്തോലിക്ക സഭ

text_fields
bookmark_border
kerala government
cancel

തൃ​ശൂ​ർ: ക്രൈ​സ്ത​വ പി​ന്നാ​ക്കാ​വ​സ്ഥ പ​ഠി​ക്കാ​ൻ നി​യോ​ഗി​ച്ച ജ​സ്റ്റി​സ് ജെ.​ബി. കോ​ശി ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട് നാ​ലു മാ​സ​ത്തി​ല​ധി​ക​മാ​യി​ട്ടും ന​ട​പ്പാ​ക്കാ​ത്ത​തി​ൽ സ​ർ​ക്കാ​റി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ക​ത്തോ​ലി​ക്ക സ​ഭ.

ഭ​ര​ണ​ക​ക്ഷി​യി​ലെ ചി​ല​രു​ടെ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്നാ​ണ് റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കാ​ത്ത​തെ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യു​ടെ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ‘കേ​ര​ള​സ​ഭ’​യു​ടെ പു​തി​യ ല​ക്ക​ത്തി​ലെ മു​ഖ​ലേ​ഖ​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി. ക്രൈ​സ്ത​വ​ർ നേ​രി​ടു​ന്ന നീ​തി​നി​ഷേ​ധ​വും അ​വ​ഗ​ണ​ന​യും പ​ഠി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ 2020 ന​വം​ബ​ർ അ​ഞ്ചി​നാ​ണ് സ​ർ​ക്കാ​ർ ജ​സ്റ്റി​സ് ജെ.​ബി. കോ​ശി അ​ധ്യ​ക്ഷ​നാ​യും മു​ൻ ഡി.​ജി.​പി ജേ​ക്ക​ബ് പു​ന്നൂ​സ്, ഡോ. ​ക്രി​സ്റ്റി ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യും ക​മീ​ഷ​നെ നി​യോ​ഗി​ച്ച​ത്.

ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്റെ വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക, ജീ​വ​നോ​പാ​ധി​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് അ​ഞ്ചു ല​ക്ഷ​ത്തോ​ളം പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും ക​മീ​ഷ​ന് ല​ഭി​ച്ചു. 500 ശി​പാ​ർ​ശ​ക​ള​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് ഈ ​വ​ർ​ഷം മേ​യ് 17നാ​ണ് സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ച്ച​ത്. എ​ന്നാ​ൽ, നാ​ലു മാ​സ​ത്തി​ല​ധി​കം പി​ന്നി​ട്ടി​ട്ടും തു​ട​ർ​ന​ട​പ​ടി​യെ​ടു​ക്കു​ക​യോ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

റി​പ്പോ​ർ​ട്ടി​ലെ പ്ര​ധാ​ന ശി​പാ​ർ​ശ​ക​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്നോ അ​വ​യി​ൽ എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്നോ പ​റ​യാ​ത്ത​തി​ന് പി​ന്നി​ൽ ക്രൈ​സ്ത​വ​രോ​ടു​ള്ള ഇ​ട​തു സ​ർ​ക്കാ​റി​ന്റെ അ​വ​ഗ​ണ​ന​യാ​ണെ​ന്നും ക​ത്തോ​ലി​ക്ക സ​ഭ പ്ര​സി​ദ്ധീ​ക​ര​ണം കു​റ്റ​പ്പെ​ടു​ത്തി. എ​ന്നാ​ൽ, റി​പ്പോ​ർ​ട്ട് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ൽ​നി​ന്ന് ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പി​ലേ​ക്ക് കൈ​മാ​റി​യെ​ന്നാ​ണ് സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ​നി​ന്നു​ള്ള വി​ശ​ദീ​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsJB Koshi Report
News Summary - JB Koshi Report- Catholic Church Against Government
Next Story