വഴിയോരത്തെ കൗതുക കാഴ്ചയായി ജോമോന്റെ ശിൽപങ്ങൾ
text_fieldsമാള: ആനയുടെ വലിപ്പമുള്ള കൂറ്റൻ കാട്ടുപോത്ത്, തല ഉയർത്തിനിൽക്കുന്ന കൊമ്പനാനകൾ, വെഞ്ചാമരം, താലിപീലി, നെറ്റിപ്പട്ടം, പൂരക്കാഴ്ചകൾ, വിവിധ മതങ്ങളുടെ ആരാധന ശില്പങ്ങൾ, ഗാന്ധിജിയടക്കമുള്ള മഹാന്മാരുടെ പ്രതിമകൾ. നയനാനന്ദകരമായ ഈ ശിൽപങ്ങൾ കൊടുങ്ങല്ലൂർ - കൊടകര സംസ്ഥാന പാതയോരത്തുള്ള വടമയിലാണ്. ഇതിനു പിറകിലെ ശിൽപി വെണ്ണൂർ സ്വദേശി ജോമോൻ.
മുപ്പതോളം തൊഴിലാളികൾ ഇവിടെ ശിൽപ നിർമാണ തിരക്കിലാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ശിൽപങ്ങൾക്ക് ആവശ്യക്കാർ എത്തുന്നുണ്ട്. യാത്രക്കാർ വാഹനം നിർത്തിയും കൗതുക കാഴ്ച കാണാനെത്തുന്നുണ്ട്. ഫൈബർ നിർമിതമാണ് ഇവയിൽ പലതും. വീട്ടുമുറ്റത്ത് ജോമോൻ തീർത്ത ശിൽപങ്ങൾ ഒറിജിനലിനെ വെല്ലുന്ന രീതിയിലാണ്. ജോമോനും കൂട്ടുകാരും തീർക്കുന്ന ശിൽപങ്ങൾ കേട്ടറിഞ്ഞു കാണാൻ ദൂരെ നിന്ന് വിനോദ സഞ്ചാരികളും എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.