വാഹനാപകട മരണം 93.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
text_fieldsതൃശൂർ: വാഹനാപകടത്തിൽ മരിച്ച ഡോക്ടറുടെ മാതാപിതാക്കൾക്ക് 93,50,407 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. വരന്തരപ്പിള്ളി ചുള്ളിവീട്ടിൽ പോളിന്റെ മകൾ ഡാനിയ സി. പോൾ മരിച്ച സംഭവത്തിലാണ് തൃശൂർ എം.എ.സി.ടി ജഡ്ജി ടി.കെ. മിനിമോളുടെ ഉത്തരവ്. 2015 ജൂൺ 15നാണ് അപകടം. എം.ബി.ബി.എസ് ബിരുദ സർട്ടിഫിക്കറ്റ് വാങ്ങി വരുന്ന വഴി പോണ്ടിച്ചേരിയിൽ കാർ മറിയുകയായിരുന്നു. പരിക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു മരണം. കാറിൽ അഞ്ചിലേറെ യാത്രക്കാർ ഉണ്ടായിരുന്നതാണ് അപകട കാരണമെന്നും നഷ്ടപരിഹാരത്തിന് അർഹതയില്ലെന്നുമുള്ള ഇൻഷുറൻസ് കമ്പനിയുടെ വാദം തള്ളിയാണ് നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ്. ഡാനിയ സി. പോൾ തൃശൂർ എലൈറ്റ് മിഷൻ ആശുപത്രിയിലാണ് പ്രാക്ടീസ് ചെയ്തിരുന്നത്. ഹരജിക്കാർക്ക് വേണ്ടി അഡ്വ. പി.കെ. ജോൺ, അഡ്വ. ലോയ്ഡ് ജോൺ എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.