ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടർമാർക്ക് അഗ്നിപരീക്ഷണം
text_fieldsമുളങ്കുന്നത്തുകാവ്: കോവിഡ് അതിരൂക്ഷമായതോടെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പി.ജിക്കാരുൾപ്പെടെയുള്ള ജൂനിയർ ഡോക്ടർമാർക്ക് അഗ്നിപരീക്ഷണം. കോവിഡ് വ്യാപനത്തിനെതിരെ യഥാർഥ പ്രതിരോധം തീർക്കുന്ന പോരാളികൾ ആശുപത്രിയിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനീസ്, ഹൗസ് സർജൻസ്, നോൺ അക്കാദമിക് ജൂനിയർ െറസിഡൻസ് എന്നീ വിഭാഗക്കാരാണ്.
കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ ഒന്നര കൊല്ലമായി പി.പി.ഇ ധരിച്ച് രോഗികളെ പരിചരിക്കുന്നത് ഈ ജൂനിയർ ഡോക്ടർമാരുടെ നേതൃത്വത്തിലാണ്. കോവിഡ് വർധിച്ചതോടെ നൂറുകണക്കിന് രോഗികളാണ് ദിനംപ്രതി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നത്. മുഴുവൻ സമയവും പി.പി.ഇ കിറ്റിനുള്ളിൽ കഴിയുന്ന ഇവർക്ക് ആഴ്ചയിൽ ലഭിക്കേണ്ട ഒരു അവധി പോലും പലപ്പോഴും ലഭിക്കുന്നില്ല.
ജോലിക്കിടയിൽ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും സമയം കിട്ടുന്നില്ല. ട്രിപ്ൾ ലോക്ഡൗൺ കൂടിയായതോടെ ഒറ്റപ്പെട്ട തൃശൂർ ഗവ. മെഡി. കോളജ് ആശുപത്രി പരിസരത്ത് ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയാണുള്ളപത്രിയിലാണെങ്കിൽ രോഗികളെ കിടത്താൻ ആവശ്യമായ കട്ടിലുകൾ പോലുമില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.