കെ റെയിൽ സർവേ: ഐന്നൂരിൽ ഉദ്യോഗസ്ഥരെ തടഞ്ഞു; 22 പേർ അറസ്റ്റിൽ
text_fieldsപഴഞ്ഞി: കെ റെയിൽ സ്ഥലം ഏറ്റെടുക്കുന്നതിെൻറ ഭാഗമായുള്ള നടപടികൾക്കായി കാട്ടകാമ്പാൽ പഞ്ചായത്തിലെ ഐനൂരിൽ എത്തിയ കെ റെയിൽ ഉദ്യോഗസ്ഥരെ ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെ നാട്ടുകാർ തടഞ്ഞു. തുടർന്ന് പോലീസും നാട്ടുകാരും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിനിടയാക്കി.
കഴിഞ്ഞ ദിവസം നാട്ടുകാർ ഉദ്യോഗസ്ഥരെ തടഞ്ഞ് തിരിച്ചയച്ചിരുന്നു. പിന്നീട് ശനിയാഴ്ച പൊലീസ് സംരക്ഷണയിലാണ് ഉദ്യോഗസ്ഥർ ഐന്നൂർ ചീനിക്കൽ ക്ഷേത്ര പരിസരത്ത് എത്തിയത്.
പ്രതിഷേധക്കാർ പോലീസ് വാഹനത്തിനു മുന്നിൽ കുത്തിയിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിച്ചതോടെ കുന്നംകുളം സി.ഐ സൂരജിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബി.ജെ.പി മണ്ഡലം പ്രസിഡൻറ് സുബാഷ് പാക്കത്ത് ഉൾപ്പടെ 22 പേരെ അറസ്റ്റ് ചെയ്തു നീക്കി.
ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡൻറ് രജീഷ് അയിനൂർ, വി.ആർ. സജിത്ത്, അയിനൂർ സ്വദേശികളായ പി.എം. അഷ്റഫ്, സി.ആർ. ഉണ്ണികൃഷ്ണൻ, എം.എം. സുരേഷ്കുമാർ, എ.കെ. രാജേന്ദ്രൻ, കെ.കെ. ബാലൻ, കെ.എൽ. അർജുനൻ, എം.കെ. മുകേഷ്, ഭരതൻ, സി.പി. ബഷീറ, ശകുന്തള, തങ്ക കൃഷ്ണൻ, ജയശ്രീ രാജേന്ദ്രൻ, മോഹിനി വർമ, കെ.വി. മോഹനൻ, കെ.കെ. സുജീഷ്, ശിവദാസൻ മഠത്തിൽ, കെ.ആർ. ജയപ്രകാശ്, കെ.വി. രജീഷ്, എ.എൻ. പുഷ്പാകരൻ എന്നിവരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. തുടർന്ന് പൊലീസ് കാവലിൽ സർവേ നടപടികൾ തുടർന്നു. ഈ മേഖലയിൽ നാട്ടുകാർ ജനകീയ പ്രക്ഷോഭ സമിതിയും രൂപീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.