എം.എൽ.എയുടെ പരിസ്ഥിതി ദിന ഫോട്ടോ മത്സരത്തിൽ പങ്കെടുത്തത് 7000 കുട്ടികൾ; ഒന്നാമതെത്തിയത് മൂന്നാം ക്ലാസുകാരി
text_fields
എം.എൽ.എയെ ആശ്ചര്യപ്പെടുത്തുന്ന രീതിയിലാണ് കുട്ടികൾ പ്രതികരിച്ചത്. 7000 ത്തോളം ചിത്രങ്ങൾ ഒറ്റ ദിവസം കൊണ്ട് കമന്‍റായി നിറഞ്ഞു! ഏതായാലും വാക്കു പാലിക്കാൻ തന്നെ എം.എൽ.എ തീരുമാനിച്ചു.
ഫോട്ടോഗ്രഫി-ചിത്ര രചനാ രംഗത്ത് പ്രവർത്തിക്കുന്ന നാലു വിധികർത്താക്കളെ ചിത്രങ്ങൾ പരിശോധിക്കാൻ നിശ്ചയിച്ചു. അവർ ദിവസങ്ങളോളം ഇരുന്ന് ചിത്രങ്ങൾ വിശകലനം ചെയ്തു. അതിൽ ഏറ്റവും മികച്ച 24 ചിത്രങ്ങൾ പ്രോത്സാഹന സമ്മാനത്തിനും ഒന്ന് ഒന്നാം സമ്മാനത്തിനും അർഹമായി.
പനങ്ങാട് സെന്‍റ് ജോർജ് മിക്സഡ് എൽ.പി സ്കൂളിലെ പാർവർണയാണ് ഒന്നാം സ്ഥാനത്തെത്തിയത്. കുട്ടികളിൽ പരിസ്ഥിതി സംരക്ഷണ ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചതെന്നും മികച്ച പ്രതികരണം പ്രതീക്ഷ നൽകുന്നുവെന്നും എം.എൽ.എ പറഞ്ഞു. ഈ മാസം 27 ന് വൈകിട്ട് അഞ്ചിന് പുന്നക്കബസാർ റാക്ക് ഓഡിറ്റോറിയത്തിൽ വെച്ച് റവന്യൂ മന്ത്രി കെ. രാജൻ അവാർഡ് വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.