വർഗീയ വിദ്വേഷം വളർത്തുന്നവർക്ക് പൊതു സ്വീകാര്യത നൽകരുത് -ഹമീദലി ശിഹാബ് തങ്ങൾ
text_fieldsകയ്പമംഗലം: വർഗീയ വിദ്വേഷം വളർത്തുന്നവർക്ക് പൊതു സ്വീകാര്യത നൽകുന്ന പ്രവണതയിൽ നിന്നും ഭരണരംഗത്തുള്ളവർ പിന്തിരിയണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ. എസ്.കെ.എസ്.എസ്.എഫ് കയ്പമംഗലം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'എക്സ്യൂബറർഷ്യ' ഏകദിന ശിൽപശാലയിൽ സൈബർ സുരക്ഷാ ജില്ലാ കാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമുദായങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ നടത്തുന്ന തൽപര കക്ഷികളുടെ ആസൂത്രിത നീക്കങ്ങൾക്കെതിരെ കരുതലോടെ പ്രതികരിക്കണം. കേരളത്തിലെ വിവിധ മത വിഭാഗങ്ങൾ തമ്മിലുള്ള ബന്ധം ഈടുറ്റതായി നിലനിർത്താൻ സാമൂഹ്യ മാധ്യമങ്ങൾ മാനവിക മൂല്യങ്ങളുടെ പ്രചാരണത്തിന് വേണ്ടി ഉപയോഗപ്പെടുത്താൻ ഓരോരുത്തരും മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമസ്ത കൊടുങ്ങല്ലൂർ താലൂക്ക് വൈസ് പ്രസിഡന്റ് സയ്യിദ് നജീബ് തങ്ങൾ മദനി പ്രാർഥനക്ക് നേതൃത്വം നൽകി. വിവിധ സെഷനുകളിലായി സി.എച്ച്. ത്വയ്യിബ് ഫൈസി, അൻവർ മുഹ്‌യിദ്ദീൻ ഹുദവി, മുഹമ്മദ് യാസർ വാഫി, ശുഐബ് ഹുദവി എന്നിവർ വിഷയാവതരണങ്ങൾ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.