ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയെ പൊലീസ് മർദിച്ചതായി പരാതി
text_fieldsകയ്പമംഗലം: ചെന്ത്രാപ്പിന്നിയിൽ ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയെ പൊലീസ് മർദിച്ചതായി പരാതി. ചെന്ത്രാപ്പിന്നി സ്വദേശി വി.എ. റെജിനെയാണ് മർദിച്ചത്. കയ്പമംഗലം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ സുരേന്ദ്രൻ അകാരണമായി ബലപ്രയോഗം നടത്തി പൊലീസ് വാഹനത്തിൽ കയറ്റിപ്പോകുന്നതിനിടെ മർദിച്ചതെന്നാണ് പരാതി. സി.പി.എം ചെന്ത്രാപ്പിന്നി ലോക്കൽ കമ്മിറ്റി ഓഫിസിന് മുന്നിൽനിന്നാന്ന് റെജിനെ പൊലീസ് ജീപ്പിൽ കയറ്റിയത്.
രണ്ടാഴ്ച മുമ്പ് നടന്ന അടിപിടിക്കേസ് ഒത്തുതീർക്കാൻ റെജി ൻ ഇടപെട്ട വൈരാഗ്യമാണ് മർദനത്തിന് കാരണമെന്ന് പറയുന്നു. ഇയാളെ വലപ്പാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, രണ്ടാഴ്ച മുമ്പ് നടന്ന അടിപിടി കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ കൊണ്ടുവന്ന് മൊഴി രേഖപ്പെടുത്തുക മാത്രമാണ് ഉണ്ടായതെന്നും മർദിച്ചിട്ടില്ലെന്നും എ.എസ്.ഐ സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.