സമ്മാനമായി നൽകിയത് പ്രതിരോധ വസ്തുക്കൾ, മാതൃകയായി വിവാഹം
text_fieldsകയ്പമംഗലം: വിവാഹ സമ്മാനമായി കോവിഡ് പ്രതിരോധ വസ്തുക്കളും ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോണും നൽകി വധൂവരൻമാർ. കയ്പമംഗലം സ്വദേശി ഹാരിസിെൻറയും ചെന്ത്രാപ്പിന്നി സ്വദേശി നസ്റിെൻറയും വിവാഹമാണ് വേറിട്ട സമ്മാനം കൊണ്ട് മാതൃകയായത്.
വിവാഹത്തിന് മറ്റുള്ളവരെ ഏതെങ്കിലും തരത്തിൽ സഹായിക്കണമെന്ന ആഗ്രഹം വരൻ ഹാരിസ് നസ്രിയോട് പങ്കുവെച്ചു. വധുവിെൻറ അഭിപ്രായത്തിൽ നിന്നാണ് കോവിഡ് പ്രതിരോധ വസ്തുക്കളും പഠനത്തിനായി മൊബൈൽ ഫോണും കൈമാറിയത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കയ്പമംഗലം ചാച്ചാജി ഫൗണ്ടേഷൻ ചെയർമാനുമായ ശോഭ സുബിൻ കോവിഡ് പ്രധിരോധ വസ്തുക്കളും മൊബൈലും ഏറ്റുവാങ്ങി. ചാച്ചാജി ഫൗണ്ടേഷെൻറ വിവാഹ സമ്മാനമായി വധൂവരൻമാർക്ക് ചന്ദനെത്തെ സമ്മാനിച്ചു. കയ്പമംഗലത്ത് നടപ്പാക്കുന്ന 'സ്മാർട്ട് കയ്പമംഗലം' പദ്ധതിയിലേക്കാണ് വധൂവരൻമാർ വസ്തുക്കൾ കൈമാറിയത്.
ചെന്ത്രാപ്പിന്നി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഉമറുൽ ഫാറൂഖ്, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹി എ.കെ. ജമാൽ എന്നിവർ സംബന്ധിച്ചു. കല്യാണ ശേഷം വീട്ടുമുറ്റത്ത് വധൂവരൻമാർ ചന്ദനത്തൈ നട്ടു. ഹാരിസ് ദുബൈയിലാണ് ജോലി ചെയ്യുന്നത്. ദുബൈ ഇൻകാസ് കയ്പമംഗലം മണ്ഡലത്തിെൻറ പ്രവർത്തകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.