ക്ഷേത്രോത്സവത്തിന് കൊണ്ടുവന്ന ആന പാപ്പാനെ തട്ടിത്തെറിപ്പിച്ചു
text_fieldsകയ്പമംഗലം: ചളിങ്ങാട് ക്ഷേത്രോത്സവത്തിന് കൊണ്ടുവന്ന ആന പ്രഭാത ശീവേലിക്കിടെ പാപ്പാനെ തട്ടിത്തെറിപ്പിച്ചു. ചളിങ്ങാട് ശ്രീ മഹാവിഷ്ണു സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രഭാത ശീവേലിക്കിടെയാണ് ആന കുറുമ്പു കാട്ടിയത്. ശനിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം.
ശീവേലിക്ക് ശേഷം പറ നിറച്ചുകൊണ്ടിരിക്കെയാണ് ആന പാപ്പാനെ തട്ടിത്തെറിപ്പിച്ചത്. ഉടനെ ആനയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. പിന്നീട് വടമെറിഞ്ഞ് പാപ്പാൻമാർതന്നെ തളക്കുകയായിരുന്നു. ഊട്ടോളി ചന്തു എന്ന ആനയാണ് കുറുമ്പു കാട്ടിയത്. രണ്ടാം പാപ്പാൻ പ്രസാദിനെയാണ് ആന തട്ടിത്തെറിപ്പിച്ചത്. അൽപം അകലേക്ക് തെറിച്ചുവീണ പ്രസാദിന്റെ അടുത്തേക്ക് ആന പാഞ്ഞടുത്തെങ്കിലും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
സംഭവ സമയം ശാന്തിക്കാരൻ കണ്ണൻ തിടമ്പുമായി ആനപ്പുറത്തുണ്ടായിരുന്നു. ഇടഞ്ഞ ആനയെ മാറ്റി മറ്റൊന്നിനെ കൊണ്ടുവന്നാണ് പിന്നീട് ചടങ്ങുകൾ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.