ഭാരം 1000 കിലോ കടന്നു; അറക്കൽ രാജയെ കാണാൻ തിരക്ക്
text_fieldsകയ്പമംഗലം: ഉപജീവനത്തിനായി 25കാരൻ വാങ്ങിയ പോത്ത് ഭാരം 1000 കിലോ കടന്ന് ശ്രദ്ധയാകർഷിക്കുന്നു. ചാമക്കാല അറക്കൽ മൊയ്തുവിന്‍റെ മകൻ ഇസ്മാഈൽ അഞ്ചുമാസം മുമ്പ് വാങ്ങിയ പോത്താണ് കുട്ടിയാനയെ പോലെ ആകാരം കൊണ്ടും ഭാരം കൊണ്ടും ശ്രദ്ധ നേടുന്നത്.
കാറളത്തെ ഫാമിൽ നിന്ന് എരുമക്കിടാരികളെ വാങ്ങാൻ പോയ ഇസ്മയിൽ കൗതുകം കൊണ്ട് ലക്ഷത്തിലധികം രൂപ കൊടുത്ത് മുറ ക്രോസ് ഇനത്തിൽ പെട്ട പോത്തിനെ സ്വന്തമാക്കുകയായിരുന്നു. മൂന്നു വയസിനടുത്ത് പ്രായമുള്ള പോത്തിന് 'അറക്കൽ രാജ' എന്നാണ് പേരിട്ടിരിക്കുന്നത്.
പോത്തിന്‍റെ തലയെടുപ്പും ഭംഗിയും കണ്ട് നിരവധി പേരാണ് സന്ദർശനത്തിനെത്തുന്നത്. പരുത്തിപ്പിണ്ണാക്ക്, പുളിയരി, പുല്ല്, ചോറ് എന്നിവയാണ് ഭക്ഷണം. വെള്ളവും പുല്ലും സുലഭമായ പ്രദേശമായതിനാൽ പ്രതിദിനം 100 രൂപയിൽ താഴെ മാത്രമേ പരിചരണത്തിന് ചെലവ് വരുന്നുള്ളൂ എന്ന് ഇസ്മാഈൽ പറയുന്നു. തൊഴിലില്ലായ്മ രൂക്ഷമായ നാട്ടിൽ പോത്ത് വളർത്തൽ നല്ലൊരു ഉപജീവന മാർഗമാണെന്ന് ഈ ചെറുപ്പക്കാരൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.