നൂറ്റാണ്ട് പഴക്കമുള്ള കുഞ്ഞൻ മുസ്ഹഫ് കൗതുകമാവുന്നു
text_fieldsകയ്പമംഗലം: ഒരിഞ്ച് നീളവും അര ഇഞ്ച് വീതിയുമുള്ള നൂറ്റാണ്ടിലേറെ പഴക്കമുള്ള മുസ്ഹഫ് കൗതുകമുണർത്തുന്നു. കയ്പമംഗലം പുത്തൻപള്ളി സ്വദേശി പോക്കാക്കില്ലത്ത് പരേതനായ ബുഹാരി വൈദ്യരുടെ സൂക്ഷിപ്പുകളിൽ ഒന്നാണ് ഈ കുഞ്ഞൻ മുസ്ഹഫ്.
മുപ്പത് ജുസ്ഉ (ഭാഗം) ഉള്ള മുസ്ഹഫിന് 10 ഗ്രാം മാത്രമേ ഭാരമുള്ളൂ. ലെൻസ് ഉപയോഗിച്ച് മാത്രമേ ഇത് പാരായണം ചെയ്യാൻ കഴിയൂ. പ്രത്യേകം തയാറാക്കിയ ചെറിയ പെട്ടിയിലാണ് സൂക്ഷിക്കുന്നത്.
ഒരു കൈവിരലിെൻറ മൂന്നിലൊന്ന് വലിപ്പമേയുള്ളു ഈ മുസ്ഹഫിന്. പിതാവിെൻറ മരണശേഷം മകൾ സീനത്തിെൻറ കൈവശമുള്ള മുസ്ഹഫ് നിധിപോലെ സൂക്ഷിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.