അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപിച്ചു
text_fieldsകയ്പമംഗലം: പെരിഞ്ഞനത്ത് നാലുദിവസമായി നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് തിരശ്ശീല വീണു. പുതിയ ചലച്ചിത്ര സംസ്കാരത്തിനും ചിന്തക്കും തുടക്കം കുറിച്ച് പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയാണ് മേള അവസാനിച്ചത്.
മാർച്ച് 28ന് ഇ.ടി. ടൈസൺ ഉദ്ഘാടനം ചെയ്ത മേളയിൽ വിവിധ ദിവസങ്ങളിൽ ചലച്ചിത്ര രംഗത്തെ ഒട്ടേറെ പേർ ചർച്ചകൾക്ക് നേതൃത്വം നല്കി. സിനിമ നിരൂപകൻ ഐ. ഷൺമുഖദാസ്, സംവിധായകരായ സിദ്ദീഖ് പറവൂർ, പി. അഭിജിത്ത്, നീരജ് ഗൗൾ, നടി താഹിറ, കഥാകൃത്ത് റഫീഖ്, വിനോദ് നാട്ടിക, ഷാനവാസ്, സോമൻ താമരക്കുളം, ബഷീർ തൃപ്പേക്കുളം, സജിത, ജീനൻ മീര ഭായ്, വസന്തൻ, കെ.പി. രവി പ്രകാശ്, രാജേഷ് മോഹൻ, റഷീദ് എന്നിവർ സംസാരിച്ചു.
ഫെസ്റ്റിവലിന്റെ ഭാഗമായി എട്ട് സിനിമകളാണ് പ്രദർശിപ്പിച്ചത്. ദേശീയ അവാർഡ് നേടിയ കള്ളനോട്ടം, ഇറാനിയൻ സിനിമ മൈഗ്രന്റ്സ്, ബംഗാളി സിനിമ ചാവിവാല, ബാംഗ്ലൂർ ഫെസ്റ്റിവലിലെ മികച്ച രണ്ടാമത്തെ സിനിമയായി തെരഞ്ഞെടുത്ത താഹിറ, 2019 ലെ ദേശീയ അവാർഡ് നേടിയ ഹെല്ലാറോ, ബംഗ്ലാദേശി സിനിമ ചന്ദ്രബതി കത, ട്രാൻസ് സിനിമ 11, ഝാർഖണ്ഡ് സിനിമ ഫോർ സം എന്നിവയാണ് പ്രദർശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.