വെള്ളക്കെട്ടിന് പരിഹാരമായില്ല; കയ്പമംഗലം പഞ്ചായത്ത് അംഗങ്ങൾ ദേശീയപാത നിർമാണം തടഞ്ഞു
text_fieldsകയ്പമംഗലം: വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് കയ്പമംഗലം ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തി പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാക്കുന്നുവെന്നും പരിഹരിക്കാൻ നടപടി സ്വീകരിച്ചില്ലെന്നും ആരോപിച്ചാണ് പഞ്ചായത്ത് അംഗങ്ങൾ വഴിയമ്പലത്ത് നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞത്.
ബുധനാഴ്ച രാവിലെ 11ഓടെയാണ് സംഭവം. കാലവർഷം കനത്താൽ രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടാകുമെന്നും അടഞ്ഞുപോയ കാനകൾ തുറക്കണമെന്നും എം.പി, എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് പ്രാവർത്തികമാക്കാൻ നിർമാണ കമ്പനി വൈകിച്ചതാണ് സമരത്തിന് ഇടയാക്കിയതെന്ന് പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു.
അംഗങ്ങളായ സി.ജെ. പോൾസൺ, യു.വൈ. ഷെമീർ, വി.ബി. ഷെഫീക്ക്, പി.എ. ഷാജഹാൻ, പി.എ. ഇസ്ഹാഖ് എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. തുടർന്ന് ഉച്ചയോടെ ദേശീയപാത നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി മൂടിപ്പോയ കാനകൾ ജെ.സി.ബി കൊണ്ടുവന്ന് വീണ്ടും തുറക്കുന്ന പ്രവൃത്തി ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.