കയ്പമംഗലത്ത് രണ്ടുപേർക്കെതിരെ കാപ്പ ചുമത്തി
text_fieldsകയ്പമംഗലം: തൃശൂർ റൂറൽ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളുമായ രണ്ട് പേർക്കെതിരെ കാപ്പ ചുമത്തി. എടത്തിരുത്തി മുനയം സ്വദേശി തെക്കേത്തറ അമിത് ശങ്കർ, കയ്പമംഗലം കൂരിക്കുഴി സ്വദേശി പണിക്കവീട്ടിൽ ഇജാസ് എന്നിവരെയാണ് കാപ്പ ചുമത്തി തടങ്കലിലാക്കിയത്. അമിത് ശങ്കർ കൊലപാതകം ഉൾപ്പെടെ പന്ത്രണ്ടോളം കേസുകളിൽ പ്രതിയാണ്.
2016, 18 വർഷങ്ങളിൽ രണ്ടു തവണ കാപ്പ നിയമപ്രകാരം തടങ്കൽ അനുഭവിച്ചിട്ടുണ്ട്. അമിത് ശങ്കർ തുടർന്നും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് കാപ്പ ചുമത്തി ഒരു വർഷം തടങ്കലിലാക്കിയത്. ഇജാസ് വധശ്രമം, കവർച്ച, മോഷണം തുടങ്ങി പത്തോളം കേസുകളിൽ പ്രതിയാണ്.
ഇരുവരും കയ്പമംഗലം, വലപ്പാട് പ്രദേശങ്ങളിൽ തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് തൃശ്ശൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രെ നല്കിയ ശുപാർശകളുടെ അടിസ്ഥാനത്തിൽ കലക്ടർ കൃഷ്ണ തേജയാണ് ഇരുവർക്കമെതിരെ കാപ്പ ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.