Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKaipamangalamchevron_rightബാങ്ക്​ ഉദ്യോഗസ്ഥയെ...

ബാങ്ക്​ ഉദ്യോഗസ്ഥയെ സ്​കൂട്ടറിൽനിന്ന്​ വീഴ്​ത്തി മാല പൊട്ടിച്ചു

text_fields
bookmark_border
ബാങ്ക്​ ഉദ്യോഗസ്ഥയെ സ്​കൂട്ടറിൽനിന്ന്​ വീഴ്​ത്തി മാല പൊട്ടിച്ചു
cancel

കയ്പമംഗലം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബാങ്ക് ഉ​േദ്യാഗസ്ഥയായ യുവതിയെ സ്​കൂട്ടറിൽനിന്ന് തള്ളിവീഴ്ത്തി മാല തട്ടിയെടുത്തു. പെരിഞ്ഞനം സ്വദേശി കാരാപ്പുള്ളി രതീഷി​െൻറ ഭാര്യ രമയുടെ മൂന്ന് പവ​െൻറ മാലയാണ് കവർന്നത്​. ചൊവ്വാഴ്ച രാത്രി എ​ട്ടോടെ വാടാനപ്പള്ളിയിൽനിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ മൂന്നുപീടിക ബീച്ച് റോഡിൽ പാലക്കുഴി ഷാപ്പിനടുത്താണ്​ സംഭവം.

സ്​കൂട്ടറിലെത്തിയ രണ്ടുപേർ പിറകിലൂടെ വന്ന് രമ സഞ്ചരിച്ച സ്​കൂട്ടർ ചവിട്ടി വീഴ്ത്തുകയായിരുന്നു. നിലത്തുവീണ രമയെ സഹായിക്കാനെന്നപ്പോലെ അടുത്തെത്തി മാല പൊട്ടിച്ചെടുത്ത് സ്​കൂട്ടറിൽ രക്ഷപ്പെട്ടു.

രമ അടുത്തുള്ള വീട്ടുകാരെ അറിയിച്ചപ്പോഴേക്കും മോഷ്​ടാക്കൾ രക്ഷപ്പെട്ടു. കയ്​പമംഗലം പൊലീസ് അന്വേഷണമാരംഭിച്ചു. മോഷ്​ടാക്കളുടേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണം ഊർജിതമാക്കിയതായി എസ്.ഐ കെ.എസ്. സുബിന്ദ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft NewsChain snaching
News Summary - men snatched bank employee's gold chain
Next Story