ദേശീയപാതയിൽ മിനി ലോറി തലകീഴായി മറിഞ്ഞു
text_fieldsകയ്പമംഗലം: ദേശീയപാത 66ൽ വീണ്ടും അപകടം. പെരിഞ്ഞനം കൊറ്റംകുളത്ത് മിനി ടെംപോ കണ്ടെയ്നർ ലോറിയിൽ തട്ടി തലകീഴായി മറിഞ്ഞു.
രണ്ടുപേർക്ക് പരിക്കേറ്റു. മിനിലോറിയിലുണ്ടായിരുന്ന കൊടകര സ്വദേശി കോച്ചേരി വീട്ടിൽ സുരേന്ദ്രൻ, ജാർഖണ്ഡ് സ്വദേശി അവിനാശ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആക്ട്സ് പ്രവർത്തകർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ കൊറ്റംകുളം സെന്ററിന് തെക്ക് ഭാഗത്തായിരുന്നു അപകടം. വാട്ടർ ടാങ്ക് കയറ്റി വടക്ക് ഭാഗത്തേക്ക് പോയിരുന്ന മിനിലോറി എതിരെ വന്ന കണ്ടെയ്നർ ലോറിയിൽ തട്ടി മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കഴിഞ്ഞദിവസം ഇതേ സ്ഥലത്ത് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റിരുന്നു. കൂടാതെ, വെള്ളിയാഴ്ച കയ്പമംഗലത്ത് കാർ മരത്തിലിടിച്ച് ഒരാൾ മരിക്കുകയും നാലാൾക്ക് പരിക്കേൽക്കുകയുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.