ഒന്നിച്ചോണം; ഓണം വിപണന മേള തുടങ്ങി
text_fieldsകയ്പമംഗലം: എടത്തിരുത്തി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ഓണം വിപണന മേള ചെന്ത്രാപ്പിന്നി സർവിസ് സഹകരണ ബാങ്ക് പരിസരത്ത് ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മഞ്ജുള അരുണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വാസന്തി തിലകൻ, പഞ്ചായത്തംഗങ്ങളായ ഹേന രമേഷ്, പി.എ. ഷെമീർ, സി.ഡി.എസ് ചെയർപേഴ്സൻ ശ്രീദേവി ദിനേഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി.കെ. ജ്യോതിപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
ക്രഞ്ചി കുടുംബശ്രീ യൂനിറ്റ് ഓണത്തിരക്കിലാണ്
കാഞ്ഞാണി: മണലൂർ ക്രഞ്ചി കുടുംബശ്രീ യൂനിറ്റിലെ നാലുപേർ ഓണത്തിരക്കിലാണ്. വട്ട ഉപ്പേരി, നാലു നുറുക്ക്, ശർക്കര വരട്ടി, വിവിധ തരം ചിപ്സുകൾ തുടങ്ങിയ ഓണ വിഭവങ്ങൾ ഒരുക്കുന്നതിന്റെ തിരക്കിലാണിവർ. കാഞ്ഞാണി ബസ് സ്റ്റാൻഡിലെ കുടുംബശ്രീ വിപണന കേന്ദ്രത്തിൽ ഏറ്റവും ആവശ്യക്കാരുള്ള ബ്രാൻഡും ഇവരുടേതാണ്. പഞ്ചായത്ത് 14ാം വാർഡിലാണ് യൂനിറ്റ് പ്രവർത്തിക്കുന്നത്.
പ്രസിഡന്റ് ഷീന സുരേഷ്, സെക്രട്ടറി ടി.എസ്. ശിൽപ, ഉഷ ലോഹിതാക്ഷൻ, സുശീന ഗിനേഷ് എന്നിവരാണ് ഇതിൽ ഏർപ്പെട്ടിരിക്കുന്നത്. ആവശ്യക്കാർക്ക് വീട്ടിൽ എത്തിക്കും. ഓണം കഴിഞ്ഞാലും ഇവരുടെ തിരക്ക് ഒഴിയുന്നില്ല. അവലോസ് പൊടി, അച്ചപ്പം, കപ്പ ചിപ്സ്, മധുരക്കിഴങ്ങ് ചിപ്സ്, പഴംമുറുക്ക്, റാഗി മുറുക്ക്, അരിമുറുക്ക്, മിച്ചർ, കൊക്കുവട, ഉണ്ണിയപ്പം എന്നീ വിഭവങ്ങൾ ഇവർ നിത്യേന ഉണ്ടാക്കി കുടുംബശ്രീ വിപണന കേന്ദ്രത്തിൽ വിൽക്കുന്നുണ്ട്.
ഓണാഘോഷം
പുത്തൻപീടിക: സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷം ജില്ല പഞ്ചായത്തംഗം വി.എൻ. സുർജിത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.വി. ശ്രീവത്സൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോസഫ് മുരിങ്ങാത്തേരി ഓണസന്ദേശം നൽകി. പ്രിൻസിപ്പൽ ലിൻസി എ. ജോസഫ്, പ്രധാനാധ്യാപിക സി.ഒ. സീന തുടങ്ങിയവർ പങ്കെടുത്തു.
പഴുവിൽ: സെന്റ് ആൻസ് എം.ജി സ്കൂളിൽ ഓണാഘോഷം ഹെഡ്മിസ്ട്രസ് റാണി ആന്റണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബിജു ചാഴൂർ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.