ബസ് തടഞ്ഞ് ജീവനക്കാരെ മർദിച്ചു; എറണാകുളം-ഗുരുവായൂർ റൂട്ടിൽ സമരം
text_fieldsകയ്പമംഗലം: പെരിഞ്ഞനം കൊറ്റംകുളത്ത് കാറിലെത്തിയ സംഘം സ്വകാര്യ ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ മർദിച്ചതായി പരാതി. എറണാകുളം-ഗുരുവായൂർ റൂട്ടിലോടുന്ന ‘കൃഷ്ണ’ ബസിലെ ഡ്രൈവർ ചാവക്കാട് സ്വദേശി കുണ്ടു വീട്ടിൽ ഗിരീഷ് (41), വനിത കണ്ടക്ടർ മതിലകം സ്വദേശി കൊട്ടാരത്ത് വീട്ടിൽ ലെമി (41) എന്നിവർക്കാണ് മർദനമേറ്റത്.
വെള്ളിയാഴ്ച രാത്രി ഒമ്പതോടെ പെരിഞ്ഞനം കൊറ്റംകുളം സെന്ററിലായിരുന്നു സംഭവം. മതിലകത്ത് യുവാക്കൾ സഞ്ചരിച്ച കാറിൽ ബസ് മറി കടന്നപ്പോൾ തട്ടി എന്നാരോപിച്ചാണ് മർദിച്ചതെന്ന് പറയുന്നു. ബസിന്റെ ചില്ല് തകർത്തതായും കണ്ടക്ടർ പറഞ്ഞു. ഡ്രൈവറുടെ കൈക്ക് പരിക്കുണ്ട്. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ കയ്പമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ആക്രമണത്തിൽ പ്രതിഷേധിച്ചാണ് എറണാകുളം-ഗുരുവായൂർ റൂട്ടിൽ സ്വകാര്യ ബസുകൾ ശനിയാഴ്ച പണിമുടക്കയത്. രാവിലെ ലിമിറ്റഡ് സ്റ്റോപ് ബസുകൾ മാത്രമാണ് സർവിസ് നിർത്തിവെച്ചത്. ഉച്ചക്ക് 12ഓടെ മറ്റ് ബസുകളും ഓട്ടം നിർത്തിയതോടെ യാത്രക്കാർ വലഞ്ഞു. കെ.എസ്.ആർ.ടി.സി ബസ് മാത്രമായിരുന്നു ആശ്രയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.