Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKaipamangalamchevron_rightമൂന്നുപീടിക ജങ്ഷൻ വീതി...

മൂന്നുപീടിക ജങ്ഷൻ വീതി കൂട്ടാനുള്ള സർവേ നടപടികൾക്ക് തുടക്കം

text_fields
bookmark_border
മൂന്നുപീടിക ജങ്ഷൻ വീതി കൂട്ടാനുള്ള സർവേ നടപടികൾക്ക് തുടക്കം
cancel
camera_alt

മൂ​ന്നു​പീ​ടി​ക ജ​ങ്ഷ​ൻ വീ​തി കൂ​ട്ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ളു​മാ​യി ഇ.​ടി. ടൈ​സ​ൺ എം.​എ​ൽ.​എ സം​സാ​രി​ക്കു​ന്നു

ക​യ്പ​മം​ഗ​ലം: മൂ​ന്നു​പീ​ടി​ക ജ​ങ്ഷ​ൻ വീ​തി കൂ​ട്ടു​ന്ന​തി​നു​ള്ള സ​ർ​വേ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. മൂ​ന്നു​പീ​ടി​ക സെൻറ​റി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​യെ​ന്നോ​ണ​മാ​ണ് മൂ​ന്നു​പീ​ടി​ക​യി​ൽ​നി​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗം വീ​തി കൂ​ട്ടു​ന്ന​ത്.

ഇ​തി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ര​ണ്ടു​കോ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഇ​രി​ങ്ങാ​ല​ക്കു​ട സെ​ക്ഷ​ൻ സ​ർ​വേ ന​ട​പ​ടി ആ​രം​ഭി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്നി​ട​ത്തു​നി​ന്ന് 65 മീ​റ്റ​ർ ഭാ​ഗ​ത്താ​ണ് വീ​തി കൂ​ട്ടു​ന്ന​ത്. നി​ല​വി​ൽ ഏ​ഴ് മീ​റ്റ​റോ​ളം വീ​തി​യു​ള്ള റോ​ഡ് 12 മീ​റ്റ​ർ മു​ത​ൽ 16 മീ​റ്റ​ർ വ​രെ വീ​തി വ​ർ​ധി​പ്പി​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. ഒ​രു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ഇ​തി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഇ.​ടി. ടൈ​സ​ൺ എം.​എ​ൽ.​എ പ​റ​ഞ്ഞു. പെ​രി​ഞ്ഞ​നം, ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രാ​യ വി​നീ​ത മോ​ഹ​ൻ​ദാ​സ്, ശോ​ഭ​ന ര​വി, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ഇ​ക്‌​ബാ​ൽ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SurveyThrissur News
News Summary - The survey process to widen the junction has started
Next Story