കലാമണ്ഡലം ഗോപിയുടെ പേരമകളും കഥകളി അരങ്ങിലേക്ക്
text_fieldsതൃശൂർ: കഥകളിയാചാര്യൻ കലാമണ്ഡലം ഗോപിയുടെ പേരമകളും അരങ്ങിലേക്ക്. ഗോപിയാശാന്‍റെ മകൻ രഘുരാജന്‍റെ മകൾ മാളവികയാണ് അരങ്ങേറ്റം കുറിക്കുന്നത്.
ഗുരുവായൂർ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച വൈകീട്ട് ആറിനാണ് അരങ്ങേറ്റം. 2021ലാണ് മാളവിക കഥകളി പഠനം തുടങ്ങിയത്. മുത്തച്ഛൻ കലാമണ്ഡലം ഗോപി തന്നെയാണ് വീട്ടിൽ ഹരിശ്രീ കുറിപ്പിച്ചത്. അതിവേഗത്തിലാണ് കഠിനമായ കഥകളി ശൈലി സ്വായത്തമാക്കിയത്.
കലാമണ്ഡലം ആദിത്യന്‍റെ കീഴിലാണ് മാളവിക പഠിക്കുന്നത്. കോവിഡ് സാഹചര്യത്തിൽ വീട്ടിൽ തന്നെയായിരുന്നു കളരി. ആദ്യ ചുവടുവെപ്പിച്ച മുത്തച്ഛൻ തന്നെയായിരുന്നു ഓരോ ഘട്ടത്തിലും പരിശീലനത്തിൽ നിർണായകമായിരുന്നത്.
സുഭദ്രാഹരണത്തിലെ ശ്രീകൃഷ്ണനാണ് അരങ്ങേറ്റ വേഷം. പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. അച്ഛൻ രഘുരാജനും കഥകളി അഭ്യസിച്ചിട്ടുണ്ട്. കലാമണ്ഡലം കൃഷ്ണകുമാറിന്‍റെ ശിഷ്യനാണ് രഘുരാജൻ. കുറ്റുമുക്ക് സാന്ദീപനി സ്കൂളിലെ സംഗീതാധ്യാപിക കലാമണ്ഡലം ശ്രീകലയാണ് അമ്മ. യു.കെ.ജി വിദ്യാർഥി മയൂഖ് ആണ് സഹോദരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.