33 വർഷത്തിനുശേഷം കലാലയ ഓർമകളുമായി അവർ ഒത്തുചേർന്നു
text_fieldsവാടാനപ്പള്ളി: പഴയകാല ഓർമ പുതുക്കാൻ 33 വർഷത്തിനുശേഷം പാട്ടുപാടിയും നൃത്തം വെച്ചും അവർ ഒത്തുചേർന്നു. കണ്ടശാംകടവ് പ്രഫ. ജോസഫ് മുണ്ടശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1988 എസ്.എസ്.എൽ.സി ബാച്ചിലെ 38ഓളം വിദ്യാർഥികളാണ് 'അടയാളം 88' പേരിൽ നീണ്ട ഇടവേളക്കുശേഷം നടുവിൽക്കര അളകനന്ദ ഹോം സ്റ്റേയിൽ ഒത്തുചേർന്നത്.
മുംബൈയിൽ നിന്ന് വിദേശത്തുനിന്നുള്ളവരും നാട്ടിലുള്ളവരുമാണ് ഒത്തുചേർന്നത്. ഒന്നരവർഷം മുന്നാണ് ഇവർ വാട്സ്ആപ് ഗ്രൂപ് ആരംഭിച്ചത്. ഇപ്പോഴാണ് ഒത്തുചേർന്നത്. കേക്ക് മുറിച്ചാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. തുടർന്ന് വിവിധ പരിപാടികൾ അവതരിപ്പിച്ചു. കെ.എസ്. വിദ്യാധരൻ, സാജൻ പൊയ്യാറ, കെ.എൻ. സുധീർ, ജോമോൻ, സജിരാജ്, സുജാത, സന്തോഷ്, ഉദയൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.