കാപ്പ ചുമത്തി തടങ്കലിലാക്കി
text_fieldsആമ്പല്ലൂർ: ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ വരന്തരപ്പിള്ളി മാട്ടില്‍ കരയാംപാടം മംഗലന്‍ വീട്ടില്‍ വിനീതിനെ കാപ്പ ചുമത്തി തടങ്കലിലാക്കി.
2023 ജനുവരിയിൽ പെരിന്തല്‍മണ്ണ ചെറുകര റെയില്‍വേ സ്റ്റേഷനടുത്ത് 12 കിലോ കഞ്ചാവുമായി പിടിയിലായ ഇയാൾ ജാമ്യത്തില്‍ ഇറങ്ങാനിരിക്കെയാണ് കാപ്പ ചുമത്തി തടങ്കലിലാക്കിയത്. വധശ്രമം, കവര്‍ച്ച, വിൽപനക്കായി വന്‍തോതില്‍ കഞ്ചാവ് സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് തൃശൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി ഐശ്യര്യ ഡോങ്ഗ്രേ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടര്‍ കൃഷ്ണ തേജയാണ് കാപ്പ നിയമ പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.