കരുവന്നൂർ ബാങ്ക് തട്ടിപ്പ് പ്രതി കിരൺ ദേശസാത്കൃത ബാങ്കുകളെയും കബളിപ്പിച്ച് കോടികൾ തട്ടി
text_fieldsതൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ നാലാം പ്രതി കിരൺ ദേശസാത്കൃത ബാങ്കുകളെയും കബളിപ്പിച്ചതായി കണ്ടെത്തൽ. കരുവന്നൂർ ബാങ്ക് തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചാണ് കിരണിെൻറ കൂടുതൽ തട്ടിപ്പുകൾ കണ്ടെത്തിയത്. ബിനാമി പേരുകളിലും വ്യാജ രേഖകൾ ഉപയോഗിച്ചും ഈടിന് പരിഗണിക്കാൻ പറ്റാത്ത ഭൂമി കാണിച്ചുമെല്ലാം കോടിക്കണക്കിന് രൂപ വായ്പയെടുത്തതിെൻറ വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.
കരുവന്നൂർ ബാങ്കിലെ കമീഷൻ ഏജൻറ് മാത്രമായ കിരണിെൻറ അക്കൗണ്ടിൽ കോടികളുടെ ഇടപാട് നടന്നതായി നേരേത്ത അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് കൂടുതൽ തട്ടിപ്പ് പുറത്തുവന്നത്. കനറ ബാങ്ക് ഇരിങ്ങാലക്കുട ശാഖയിൽനിന്ന് നാല് പേരുകളിലായി അഞ്ച് കോടി രൂപ വായ്പയെടുത്തിട്ടുണ്ട്. ഇതിന് ബാങ്കിന് നൽകിയ രേഖകളിൽ അവ്യക്തതയുണ്ട്. ദേശസാത്കൃത ബാങ്കുകളിൽനിന്നടക്കം വായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് പലരിൽനിന്നായി പണം വാങ്ങി കബളിപ്പിച്ചതായും കണ്ടെത്തി. കൊട്ടാരക്കര സ്വദേശി വിജയകുമാറിന് ബാങ്ക് വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് ആധാരം കൈക്കലാക്കി മൂന്ന് കോടി രൂപ വായ്പയെടുത്തു. പരപ്പനങ്ങാടി സ്വദേശി മോഹനനിൽനിന്ന് 57 ലക്ഷം രൂപ തട്ടിയെടുത്തതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
കരുവന്നൂരിൽനിന്ന് വ്യാജരേഖകൾ ഉപയോഗിച്ചും വ്യാജ പേരുകളിലായും കോടികളാണ് കിരൺ കടത്തിയത്. പുതുക്കാട് രണ്ട് ബിനാമികളുടെ പേരിൽ കിരൺ ഭൂമി വാങ്ങിയതായി കണ്ടെത്തി. ചതുപ്പ് നിറഞ്ഞ ഈ സ്ഥലം ഈടുെവച്ച് കരുവന്നൂർ ബാങ്കിൽനിന്ന് പല ആളുകളുടെ പേരിലായി 50 ലക്ഷം വീതമായി ആറ് കോടിയോളമാണ് വായ്പയെടുത്തത്. മെംബർഷിപ്പിനായി വാങ്ങുന്ന രേഖകളും വ്യാജ ഒപ്പും ഉപയോഗിച്ചാണ് വായ്പകളെടുക്കുക. 2016ൽ രജിസ്റ്റർ ചെയ്ത് വാങ്ങിയ പുതുക്കാട്ടെ അഞ്ച് ഏക്കർ ഭൂമിയിൽ സമീപകാലത്തൊന്നും കൃഷി ഇറക്കിയിട്ടില്ല. മാത്രവുമല്ല, ഡാറ്റാബാങ്കിൽ ഉൾപ്പെട്ട സ്ഥലമായതിനാൽ നിലം നികത്തി നിർമാണം നടത്താനും കഴിയില്ല. ആരും വാങ്ങാത്ത നിയമതടസ്സങ്ങളുള്ള ഭൂമികൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി കോടികൾ മതിപ്പുവിലയിട്ട് ബാങ്കിൽനിന്ന് വായ്പ എടുക്കുന്നതാണ് കിരൺ അടക്കമുള്ള സംഘത്തിെൻറ പതിവ്. കേസിലെ പ്രതികളായ മുൻ ബാങ്ക് ജീവനക്കാരുടെ സഹായമില്ലാതെ തട്ടിപ്പ് നടക്കാനാവില്ലെന്നാണ് അന്വേഷണസംഘത്തിെൻറ വിലയിരുത്തൽ. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ കിരണിനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.