കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ആറാം പ്രതിക്ക് ജാമ്യം
text_fieldsകൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതിക്ക് ആരോഗ്യപ്രശ്നമടക്കം പരിഗണിച്ച് ഹൈകോടതിയുടെ ജാമ്യം. സഹകരണ ബാങ്കിെൻറ സൂപ്പർമാർക്കറ്റിൽ 2018 -19 കാലഘട്ടത്തിൽ അക്കൗണ്ടൻറായിരുന്ന ആറാം പ്രതി മൂർക്കനാട് സ്വദേശിനി കെ. റെജിക്കാണ് ജസ്റ്റിസ് വി. ഷേർസി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. റെജിക്കെതിരെ ശക്തമായ തെളിവുകളുണ്ടെങ്കിലും ഇവരുടെ ആരോഗ്യപ്രശ്നങ്ങൾ പരിഗണിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. പ്രായപൂർത്തിയാകാത്ത മകളുടെ ഏക രക്ഷിതാവാണെന്നത് കൂടി കണക്കിലെടുത്താണ് ഉത്തരവ്.
വ്യാജരേഖകൾ ചമച്ച് കരുവന്നൂർ സർവിസ് സഹകരണ ബാങ്കിൽനിന്ന് 1.53 കോടി തട്ടിയ കേസിൽ സെപ്റ്റംബർ ആറിനാണ് റെജിയെ അറസ്റ്റ് ചെയ്തത്. മൂന്നാം പ്രതി ജിൽസുമായി ഗൂഢാലോചന നടത്തിയാണ് പ്രതി തട്ടിപ്പ് നടത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ജാമ്യം നൽകുന്നതിനെ എതിർത്ത പ്രോസിക്യൂഷൻ തുച്ഛശമ്പളമുള്ള ഇവരുടെയും മകളുടെയും അക്കൗണ്ടുകളിലേക്ക് വൻതുകകൾ നിക്ഷേപിച്ചതിെൻറ രേഖകൾ ഹാജരാക്കി. ഭൂമി വിറ്റ തുകയാണിതെന്ന് ഹരജിക്കാരി വാദിച്ചെങ്കിലും തെളിവുകൾ ഹാജരാക്കാനായില്ല. ബാങ്കിനെ മാത്രമല്ല, പാവപ്പെട്ട ഇടപാടുകാരെയും ഇവർ കബളിപ്പിച്ചെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
അഞ്ചു ലക്ഷം രൂപയുടെ ബോണ്ടും തുല്യതുകക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യജാമ്യവ്യവസ്ഥ. കേരളത്തിനു പുറത്തു പോകരുത്, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.