കേരള ബാങ്കിെൻറ സഹായം വൈകുന്നു; കരുവന്നൂർ ബാങ്ക് പ്രതിസന്ധിയിൽ
text_fieldsതൃശൂർ: കേരള ബാങ്ക് പ്രഖ്യാപിച്ച ധനസഹായം വൈകുന്നതിനാൽ കരുവന്നൂർ സഹകരണ ബാങ്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. സ്വർണ വായ്പകളുടെ തിരിച്ചടവ് വേഗത്തിലാക്കിയും സൂപ്പർ മാർക്കറ്റിൽനിന്നുള്ള വരുമാനവും ഉപയോഗിച്ചാണ് ബാങ്കിെൻറ ദൈനംദിന പ്രവർത്തനം മുേന്നാട്ടുനീങ്ങുന്നത്. നിക്ഷേപകർക്ക് ആഴ്ചയിൽ പരമാവധി 10,000 രൂപ പിൻവലിക്കാമെന്ന വ്യവസ്ഥ മാസത്തിൽ ഒരുതവണ എന്നാക്കി മാറ്റിയിരുന്നു.
മാസത്തിൽ 10,000 രൂപ അനുവദിക്കാനും പ്രയാസം നേരിടുകയാണിപ്പോൾ. 30 പേർക്കാണ് ദിനേന 10,000 രൂപ വീതം നൽകുന്നത്. മാപ്രാണത്തെയും കരുവന്നൂരിലെയും മൂന്ന് സൂപ്പർ മാർക്കറ്റുകളിലെയും നീതി സ്റ്റോറിലെയും വരുമാനത്തിൽനിന്നാണ് പണം കണ്ടെത്തുന്നത്. കേരള ബാങ്കിൽനിന്ന് സഹായമായി കരുവന്നൂർ ബാങ്ക് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അനുവദിച്ചിട്ടില്ല. അന്വേഷണ സമിതി തയാറാക്കുന്ന ആസ്തി-ബാധ്യത റിപ്പോർട്ട് കിട്ടിയ ശേഷമേ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകൂവെന്നാണ് കേരള ബാങ്ക് വൃത്തങ്ങൾ പറയുന്നത്.
പണം കണ്ടെത്താൻ വായ്പകൾ തിരിച്ചുപിടിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും തട്ടിപ്പ് സൃഷ്ടിച്ച അവിശ്വാസം തിരിച്ചടവിനെയും ബാധിക്കുന്നുണ്ട്. വായ്പയെടുത്തവർ തിരിച്ചടക്കാൻ തയാറാവുന്നില്ല. ജപ്തി നടപടി പ്രയാസവുമാണ്. പ്രതിസന്ധി രൂക്ഷമാവുന്നതറിഞ്ഞ് ആശങ്കയിലായ കൂടുതൽ നിക്ഷേപകർ പണത്തിന് സമീപിക്കുന്നുണ്ട്. ഇതോടെ ബാങ്കിന് മുന്നിൽ നിക്ഷേപകരുടെ നീണ്ട നിര വീണ്ടും രൂപപ്പെട്ട് തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.