കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സമരത്തെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത
text_fieldsതൃശൂർ: തട്ടിപ്പ് കണ്ടെത്തിയ കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട സമ രത്തെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത. കോൺഗ്രസ് നടത്തുന്ന സമരം ബി.ജെ.പിക്ക് വേണ്ടിയാണെന്ന് തുറന്നടിച്ച് ഡി.സി.സി വൈസ് പ്രസിഡൻറ് എം.എസ്. അനിൽകുമാർ രംഗത്തെത്തി. ബാങ്ക് ഉൾപ്പെടുന്ന ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ പരിധിയിൽ വരുന്ന നേതാവാണ് ഇദ്ദേഹം. തട്ടിപ്പിനെ ചെറുതാക്കി കാണുന്നില്ലെന്നും എന്നാൽ, അതിെൻറ പേരിൽ കോൺഗ്രസ് നടത്തുന്ന സമരം അനാവശ്യമാണെന്നും അനിൽകുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ബി.ജെ.പി നടത്തുന്ന സമരം രാഷ്ട്രീയപ്രേരിതമാണ്. ഇരിങ്ങാലക്കുടയിൽ നിന്നുള്ള ഒരു കോൺഗ്രസ് നേതാവും പ്രവർത്തകനും കരുവന്നൂർ ബാങ്ക് സമരത്തിൽ പങ്കെടുത്തിട്ടില്ല. ഡി.സി.സി സെക്രട്ടറി ആേൻറാ പെരുമ്പിള്ളി മാത്രമാണ് സമരത്തിന് പോയത്. കെ.പി.സി.സി നിർവാഹക സമിതിയംഗം എം.പി. ജാക്സണും താനുമടക്കമുള്ള നേതാക്കൾ ഇക്കാര്യത്തിൽ ചർച്ച നടത്തിയിരുന്നു. തങ്ങളും സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതി പദവികളിലുള്ളവരാണ്.
സ്ഥാപനങ്ങൾക്ക് മുന്നിൽ നിരന്തര സമരമുണ്ടാവുന്നത് സ്ഥാപന നിലനിൽപ്പിനെ ബാധിക്കും. നിക്ഷേപകരെ ഭയാശങ്കയിലാക്കും. അത്തരം ശ്രമങ്ങൾ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്നും എം.എസ്. അനിൽകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.