കരുവന്നൂർ ബാങ്ക് തട്ടിപ്പ്: രണ്ട് മുൻ ഭരണസമിതിയംഗങ്ങൾ കൂടി അറസ്റ്റിൽ
text_fieldsതൃശൂർ: കരുവന്നൂർ സർവിസ് സഹകരണ ബാങ്ക് തട്ടിപ്പിൽ രണ്ട് മുൻ ഭരണസമിതി അംഗങ്ങൾ കൂടി അറസ്റ്റിലായി. കെ.വി. സുഗതൻ, എം.എ. ജിജോ രാജ് എന്നിവരാണ് പിടിയിലായത്. ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഇതോടെ േകസിൽ പിടിയിലായ ഭരണസമിതി അംഗങ്ങളുടെ എണ്ണം ഒമ്പതായി. രണ്ട് വനിത ഭരണസമിതി അംഗങ്ങൾ അറസ്റ്റിലാകാനുണ്ട്. ഇവർ നാട്ടിലില്ലെന്നാണ് പറയുന്നത്. നൂറ് കോടിയിലധികം രൂപയുടെ ക്രമക്കേടാണ് ബാങ്കിൽ കണ്ടെത്തിയത്. തട്ടിപ്പിന് കൂട്ടുനിന്നെന്ന് കണ്ടെത്തിയാണ് 11 ഭരണസമിതിയംഗങ്ങളെ പ്രതി ചേർത്തത്. ഇവരിൽ അമ്പിളി മഹേഷ്, മിനി നന്ദനൻ എന്നിവരാണ് അറസ്റ്റിലാവാനുള്ളത്.
ബാങ്കിൽ ക്രമക്കേട് നടക്കുന്നതായി 2016 മുതൽ പരാതികളുയർന്നിട്ടും നടപടിയെടുക്കാതെ തട്ടിപ്പിന് സൗകര്യമൊരുക്കിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇക്കഴിഞ്ഞ സെപ്റ്റംബർ രണ്ടിന് ഭരണസമിതിയംഗങ്ങളെ പ്രതി ചേർത്തു.
അടുത്ത ദിവസം ബാങ്ക് പ്രസിഡൻറ് കെ.കെ. ദിവാകരൻ ഉൾെപ്പടെ നാല് ഭരണസമിതി അംഗങ്ങളെ അറസ്റ്റ് ചെയ്തു. ഒക്ടോബർ 11ന് മൂന്ന് ഭരണസമിതിയംഗങ്ങളെയും അറസ്റ്റ് ചെയ്തു.
50 ലക്ഷം വീതമുള്ള 279 വായ്പകളിൽ ഭരണസമിതി പരിശോധിക്കുകയോ അന്വേഷിക്കുകയോ െചയ്യാതെ അനുവദിച്ചെന്നും തട്ടിപ്പുകാർക്ക് വ്യാജ അംഗത്വം ചേർക്കുന്നതിന് വ്യാജ രേഖകളും മറ്റും തയാറാക്കുന്നതിന് കൂട്ടുനിന്നെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കരുവന്നൂർ തട്ടിപ്പിൽ ആദ്യം പ്രതി ചേർത്ത ആറ് പേരിൽ പി.പി. കിരണിനെ (31) ഇതുവരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.