കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസ്: കൂടുതൽ അറസ്റ്റ് ഉടൻ
text_fieldsതൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ പ്രതിചേർക്കപ്പെട്ട, പിരിച്ചുവിട്ട ഭരണസമിതിയിലെ മറ്റു അംഗങ്ങളുടെ അറസ്റ്റ് വൈകില്ലെന്ന് സൂചന. തട്ടിപ്പിന് കൂട്ടുനിന്നുവെന്ന ഗുരുതര കണ്ടെത്തലോടെ മുൻ പ്രസിഡൻറിനെയും മൂന്ന് ഭരണസമിതി അംഗങ്ങളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
12 ഭരണസമിതി അംഗങ്ങളെയാണ് വായ്പ തട്ടിപ്പിനും ക്രമക്കേടുകൾക്കും കൂട്ടുനിന്നുവെന്ന് കണ്ടെത്തി പ്രതി ചേർത്തത്. അതിൽ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ൈവസ് പ്രസിഡൻറായിരുന്നയാൾ മരിച്ചു. ബാക്കി എല്ലാവരും പ്രതിയാണ്. മുന്‍ പ്രസിഡൻറ് കെ.കെ. ദിവാകരന്, ടി.എസ്. ബൈജു, വി.കെ. ലളിതന്‍, ജോസ് ചക്രംപുള്ളി എന്നിവരാണ് അറസ്റ്റിലായത്. ഭരണസമിതി അംഗങ്ങള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിനാണ് കേസ്. തട്ടിപ്പിെൻറ വ്യാപ്തി കണക്കാക്കി കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ഒപ്പം തട്ടിപ്പിന് സൗകര്യമൊരുക്കിയെന്ന കുറ്റംകൂടി ഭരണസമിതി അംഗങ്ങൾക്കെതിരെയുണ്ട്.
അറസ്റ്റിലായവരെ കസ്റ്റഡിയിൽ കിട്ടാൻ ശ്രമം തുടങ്ങി. ഇവരിൽ നിന്നുള്ള കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിെൻറ അടിസ്ഥാനത്തിലാകും തുടർ അറസ്റ്റുകൾ. പിടിയിലായവരെ കൂടാതെ എം.ബി. ദിനേഷ്, കെ.വി. സുഗതൻ, എൻ. നാരായണൻ, എം.എം. അസ്ലം, എം.എ. ജിജോ രാജ്, അമ്പിളി മഹേഷ്, സുമതി ഗോപാലകൃഷ്ണൻ, മിനി നന്ദനൻ എന്നിവരെയാണ് പ്രതി ചേർത്തത്.
അതിനിടെ, ബാങ്ക് ഇടപാടുകളില്‍ വായ്പ രേഖകളുടെ പരിശോധന അന്തിമ ഘട്ടത്തിലാണ്. കരുവന്നൂര്‍ ബാങ്കില്‍നിന്ന് വായ്പയെടുത്ത ആളുകളുടെ മൊഴിയെടുക്കൽ പുരോഗമിക്കുന്നു. സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുൻ ജീവനക്കാരൻ നൽകിയ ഹരജിയിൽ എതിർ സത്യവാങ്മൂലത്തിന് 10 ദിവസം ഹൈകോടതി അനുവദിച്ചിട്ടുണ്ട്. അതിനുമുമ്പ് അറസ്റ്റുകൾ പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് നൽകാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ഇതിലൂടെ സി.ബി.ഐ അന്വേഷണത്തെ എതിർക്കലാണ് ലക്ഷ്യം. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയില്‍ പറഞ്ഞത്. എന്നാൽ, മൂന്ന് കോടിക്ക് മുകളിലുള്ള തട്ടിപ്പുകൾ സി.ബി.ഐ അന്വേഷിക്കേണ്ടതല്ലേയെന്നായിരുന്നു കോടതിയുടെ വാക്കാൽ നിരീക്ഷണം.
പ്രധാന പ്രതി കാണാമറയത്ത്
തൃശൂർ: കരുവന്നൂർ ബാങ്കിൽനിന്ന് 33 കോടി തട്ടിയെടുത്ത പ്രധാന പ്രതി കിരണിനെക്കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തതയില്ല. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും മുൻകൂർ ജാമ്യാപേക്ഷ തള്ളുേമ്പാൾ കീഴടങ്ങുമെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. മുമ്പ് അറസ്റ്റിലായവർ കീഴടങ്ങുകയായിരുന്നു. സമാനമായി കീഴടങ്ങുമെന്ന് കാത്തിരുന്ന പൊലീസിനെ കബളിപ്പിച്ചാണ് കിരണിെൻറ നീക്കം. ഇയാൾ കേരളം വിട്ടെന്നാണ് കരുതിയതെങ്കിലും പിന്നീട് ജാമ്യാപേക്ഷ കോടതികളിൽ എത്തിയതോടെ തൃശൂരിൽ തന്നെയുണ്ടെന്ന വിലയിരുത്തലിലെത്തി. മറ്റു പ്രതികൾ ജില്ലയിൽ ഉണ്ടായിരുന്നതിനാൽ ഇത് ഉറപ്പിച്ചിരിക്കുകയായിരുന്നു.
ജാമ്യാപേക്ഷ ജില്ല കോടതിയും ഹൈകോടതിയും തള്ളി രണ്ടാഴ്ചയായിട്ടും കിരണിനെ കണ്ടെത്താനായിട്ടില്ല. ബാങ്കിൽ അംഗം പോലുമല്ലാത്ത കിരൺ റബ്കോ ഏജൻറായാണ് ബാങ്കുമായി ബന്ധം സ്ഥാപിച്ചത്. ഇതിലൂടെയാണ് തട്ടിപ്പ് നടത്തിയതും. വസ്തു ഈടിൽ മതിപ്പ് വിലയേക്കാൾ ഉയർന്ന തുകയുടെ വായ്പയെടുത്തതിലൂടെ കിരണിെൻറ അക്കൗണ്ടിലേക്ക് പോയത് 33 കോടിയിലധികമെന്നാണ് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.