Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക​രു​വ​ന്നൂ​ർ ബാ​ങ്ക്:...

ക​രു​വ​ന്നൂ​ർ ബാ​ങ്ക്: 80 ശതമാനം വായ്പ അപേക്ഷകളിലും അപേക്ഷകരുടെ വിവരവും പ്രസിഡൻറി​െൻറ ഒപ്പുമില്ല

text_fields
bookmark_border
ക​രു​വ​ന്നൂ​ർ ബാ​ങ്ക്: 80 ശതമാനം വായ്പ അപേക്ഷകളിലും അപേക്ഷകരുടെ വിവരവും പ്രസിഡൻറി​െൻറ ഒപ്പുമില്ല
cancel
camera_alt

ടോ​ക്ക​ണ്‍ പ്ര​കാ​രം പ​ണ​ത്തി​ന് വേ​ണ്ടി ബാങ്ക്​ ആസ്​ഥാനത്ത്​ കാത്തുനിൽക്കുന്ന

നി​ക്ഷേ​പ​കർ

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത് നാ​ഥ​നി​ല്ലാ ക​ള​രി​യാ​യി. ബാ​ങ്കി​െൻറ അ​വ​സാ​ന ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ സാ​മ്പ​ത്തി​ക അ​നാ​സ്ഥ അ​ക്ക​മി​ട്ട് നി​ര​ത്തു​ക​യാ​ണ്. കോ​ടി​ക​ളു​ടെ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ ജോ. ​ര​ജി​സ്ട്രാ​റു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടും ഇ​ടം നേ​ടി​യി​ട്ടു​ണ്ട്. 80 ശ​ത​മാ​നം വാ​യ്പ അ​പേ​ക്ഷ​ക​ളി​ലും അ​പേ​ക്ഷ​ക​രു​ടെ വി​വ​ര​വും പ്ര​സി​ഡ​ൻ​റി​െൻറ ഒ​പ്പു​മി​ല്ല. 90 ശ​ത​മാ​നം വാ​യ്പ​ക​ളി​ലും വ​സ്തു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത് മാ​നേ​ജ​ർ കെ.​എം. ബി​ജു മാ​ത്ര​മാ​ണ്.

ഭൂ​മി​യു​ടെ യ​ഥാ​ർ​ഥ ഉ​ട​മ​യു​ടെ സ​മ്മ​ത​പ​ത്ര​വും ഒ​പ്പു​മി​ല്ലാ​തെ 70 ശ​ത​മാ​നം അ​പേ​ക്ഷ​ക​ളി​ൽ വാ​യ്പ ന​ൽ​കി​യി​ട്ടു​ണ്ട്. 30 ശ​ത​മാ​ന​ത്തി​ല​ധി​കം അ​പേ​ക്ഷ​ക​ളി​ൽ ആ​ധാ​ര​മി​ല്ലാ​തെ​യു​മാ​ണ്. വാ​യ്പ നി​ല​നി​ൽ​ക്കേ 20 ശ​ത​മാ​നം വ​സ്തു​ക്ക​ളും വി​റ്റു​പോ​യ​താ​യി ഓ​ഡി​റ്റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

5672 ന​മ്പ​റി​ലു​ള്ള വാ​യ്പ​ക്ക് ഒ​രു രേ​ഖ​യു​മി​ല്ല. ഏ​ത് അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് തു​ക പോ​യി​രി​ക്കു​ന്ന​തെ​ന്നും വ്യ​ക്ത​മ​ല്ല. ബാ​ങ്ക് മാ​നേ​ജ​റാ​യ കെ.​എം. ബി​ജു​വി​​െൻറ സ​ഹോ​ദ​ര​ൻ ഈ​ട് വെ​ച്ച് 50 ല​ക്ഷം വാ​യ്പ​യെ​ടു​ത്ത​തി​ൽ ആ​ധാ​രം ബാ​ങ്കി​ൽ കാ​ണാ​നി​ല്ല. ബി​ജു​വി​െൻറ പി​താ​വ് അ​ബ്​​ദു​ൽ ക​രീ​മി​െൻറ 19.4 ആ​ർ സ്ഥ​ലം പ​ണ​യ​പ്പെ​ടു​ത്തി അ​ഞ്ച് വ്യ​ക്തി​ക​ളുെ​ട പേ​രി​ൽ 2.5 കോ​ടി വാ​യ്പ​യെ​ടു​ത്ത​താ​യും ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ജാ​മ്യ​വ​സ്തു പ​രി​ശോ​ധ​ന​യി​ൽ പ്ര​സി​ഡ​ൻ​റും ഭ​ര​ണ​സ​മി​തി​യും വീ​ഴ്ച വ​രു​ത്തി​യ​താ​യും ഓ​ഡി​റ്റ് കു​റ്റ​പ്പെ​ടു​ത്തു​ന്നു. 100 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ വാ​യ്പ ക്ര​മ​ക്കേ​ടു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ജോ. ​ര​ജി​സ്ട്രാ​റു​ടെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. ഇ​തി​നെ സാ​ധൂ​ക​രി​ക്കു​ന്ന തെ​ളി​വു​ക​ളാ​ണ് ഓ​ഡി​റ്റു​ക​ളി​ലു​മു​ള്ള​ത്.

യൂ​ത്ത് കോ​ൺ​ഗ്ര​സ് ധ​ർ​ണ

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ പ​ണം ത​ട്ടി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പൊ​റ​ത്തി​ശേ​രി മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഒ.​ജെ. ജ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​യ്പ​യെ​ടു​ത്ത​യാ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ​ക്കു​മെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന്​ കേ​സ് എ​ടു​ക്ക​ണ​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഷാ​േ​ൻ​റാ പ​ള്ളി​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി.​പി.​എം നേ​തൃ​ത്വ​ത്തി​ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​വി​ല്ല–എം.​പി. വി​ൻ​സെൻറ്

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ സ​മി​തി​യു​ടെ വി​വി​ധ ഇ​ട​പെ​ട​ലി​െൻറ ഇ​ര​യാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ടി​വ​ന്ന മു​ൻ പൊ​റ​ത്തി​ശേ​രി പ​ഞ്ചാ​യ​ത്ത് സ്​​റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ടി.​എം. മു​കു​ന്ദ​നെ​ന്ന് ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് എം.​പി. വി​ൻ​സെൻറ്. ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് ആ​ത്മ​ഹ​ത്യ​ക​ൾ സൃ​ഷ്​​ടി​ക്കു​ക​യാ​ണ്. ഇ​തി​െൻറ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ​നി​ന്ന് സി.​പി.​എം നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ സ​മി​തി​ക്ക് ഒ​ഴി​ഞ്ഞു​മാ​റാ​നാ​വി​ല്ല. തി​ങ്ക​ളാ​ഴ്ച മു​കു​ന്ദ​പു​രം എ.​ആ​ർ ഓ​ഫി​സി​ലേ​ക്കും ചൊ​വ്വാ​ഴ്ച അ​യ്യ​ന്തോ​ളി​ലെ ജെ.​ആ​ർ ഓ​ഫി​സി​ലേ​ക്കും മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് വി​ൻ​സെൻറ് അ​റി​യി​ച്ചു. പ്ര​തി​ക​ളെ അ​റ​സ്​​റ്റ് ചെ​യ്യു​ന്ന​തു​വ​രെ ബാ​ങ്കി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും. മു​കു​ന്ദ​െൻറ വീ​ട് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു.

കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണം -ഉ​ണ്ണി​യാ​ട​ൻ

തൃ​ശൂ​ർ: 300 കോ​ടി​യി​ല​ധി​കം വാ​യ്പ -നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് ന​ട​ത്തു​ക​യും ഇ​ട​ത് നേ​താ​ക്ക​ൾ പ​ങ്കാ​ളി​ക​ളാ​വു​ക​യും ചെ​യ്ത ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ക്ര​മ​ക്കേ​ടി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മു​ൻ ഗ​വ. ചീ​ഫ് വി​പ്പ് തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ. ബാ​ങ്കി​ന് മു​ന്നി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സി.​വി. കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ എം.​പി. പോ​ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി മി​നി മോ​ഹ​ൻ​ദാ​സ്, ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജോ​ൺ​സ​ൺ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി.​ടി. ജോ​ർ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

karuvannur cooperative bank

ക​രു​വ​ന്നൂ​ര്‍ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍നി​ന്ന്​ വാ​യ്പ​യെ​ടു​ത്ത പൊ​റ​ത്തി​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് മു​ന്‍ അം​ഗ​വും സ്​​റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി​ ചെ​യ​ര്‍മാ​നു​മാ​യി​രു​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ്​ ടി.​എം. മു​കു​ന്ദ​ൻ മ​രി​ക്കാ​ൻ ഇ​ട​യാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ബി.​ജെ.​പി ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ലം ക​മ്മി​റ്റി ശ​വ​പ്പെ​ട്ടി​യും റീ​ത്തു​മാ​യി സ​മ​രം ന​ട​ത്തി. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ കെ.​കെ. അ​നീ​ഷ്‌​കു​മാ​ര്‍ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ കൃ​പേ​ഷ് ചെ​മ്മ​ണ്ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നി​ര​വ​ധി പേ​ർ​ക്ക് ജ​പ്തി നോ​ട്ടീ​സ് ല​ഭി​ച്ച​താ​യി ആ​ക്ഷേ​പം; ബാ​ങ്കി​നെ​തി​രെ പ്ര​തി​ഷേ​ധം

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്ന്​ നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് ജ​പ്തി നോ​ട്ടീ​സ് ല​ഭി​ച്ച​താ​യി ആ​ക്ഷേ​പം. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പേ​യാ​ണ് ജ​പ്തി നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടു​ള്ള​തെ​ങ്കി​ലും ജ​പ്തി പാ​ടി​ല്ലെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മു​ള്ള​തി​നാ​ൽ ഇ​തി​െൻറ ഇ​ള​വ് പ്ര​തീ​ക്ഷി​ച്ച് ക​ഴി​യു​ക​യാ​ണ​ത്രെ. കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ പ​ണം തി​രി​ച്ച​ട​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ള​വ് ന​ൽ​കി​യ​തി​നാ​ൽ പ​ല​രും ജ​പ്തി നോ​ട്ടീ​സി​നെ മാ​റ്റി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. മു​കു​ന്ദ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത വി​വ​ര​മ​റി​ഞ്ഞ​തോ​ടെ​യാ​ണ് പ​ല​രും ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.

80 ല​ക്ഷ​വും പ​ലി​ശ​യും തി​രി​ച്ച​ട​ക്കാ​നാ​ണ് മു​കു​ന്ദ​ന് നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. 50 ല​ക്ഷം സ്വ​ന്തം നി​ല​യി​ലും 30 ല​ക്ഷം മ​റ്റു​ള്ള​വ​രു​ടെ ജാ​മ്യ​ത്തി​ലും വാ​യ്പ​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് ബാ​ങ്ക് വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, ആ​ദ്യം 10 ല​ക്ഷ​വും പി​ന്നീ​ട് 15 ല​ക്ഷ​വു​മാ​ണ് എ​ടു​ത്ത​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​ത്. വാ​യ്പ തു​ക സം​ബ​ന്ധി​ച്ച് പ​രി​ശോ​ധി​ക്കാ​നാ​ണ് വാ​യ്പ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. നി​ക്ഷേ​പ​ക​രും ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. നി​ക്ഷേ​പി​ച്ച പ​ണം എ​ത്ര​ത​ന്നെ​യാ​യാ​ലും ഒ​രു ദി​വ​സം ഒ​രു വ്യ​ക്തി​ക്ക് 10,000 രൂ​പ വെ​ച്ച് മാ​ത്ര​മാ​ണ് ബാ​ങ്കി​ന് ഇ​പ്പോ​ൾ കൊ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത്. അ​തും ടോ​ക്ക​ൺ വ​ച്ച് 30 പേ​ർ​ക്ക് മാ​ത്രം ആ​യി നി​ജ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

വ്യാ​ജ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് 23 കോ​ടി വ​രെ ഒ​രു അ​ക്കൗ​ണ്ടി​ലേ​ക്ക് 46 വാ​യ്പ​ക​ളാ​യി ബാ​ങ്ക് കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് സ​ഹ​ക​ര​ണ വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. കേ​സി​ൽ ബാ​ങ്ക് സ​സ്പെ​ൻ​ഡ് ചെ​യ്ത പ്ര​തി​ക​ൾ ഇ​പ്പോ​ൾ ഒ​ളി​വി​ലാ​ണ്. ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2019 ഡി​സം​ബ​റി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പൊ​ലീ​സും സ​ഹ​ക​ര​ണ വ​കു​പ്പും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു. ബാ​ങ്കിെൻറ സി​വി​ൽ സ്​​റ്റേ​ഷ​ൻ എ​ക്സ്​​റ്റ​ൻ​ഷ​ൻ സെൻറ​റി​െൻറ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​നും സി.​പി.​എം ക​ണ്ടാ​രം​ത​റ ബ്രാ​ഞ്ച് മു​ൻ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന എം.​വി. സു​രേ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് ബാ​ങ്കി​ലെ തി​രി​മ​റി​ക​ൾ അ​ന്വേ​ഷി​ച്ച് കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി.​ഐ.​ജി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. എ​സ്.​പി​ക്കും ഇ​രി​ങ്ങാ​ല​ക്കു​ട പൊ​ലീ​സി​നും പ​രാ​തി കൈ​മാ​റി​യെ​ങ്കി​ലും പ​രാ​തി​ക്കാ​രു​ടെ മൊ​ഴി​യെ​ടു​ക്കു​ക മാ​ത്ര​മാ​ണു​ണ്ടാ​യ​ത്. മു​ൻ സ​ഹ​ക​ര​ണ മ​ന്ത്രി​യോ​ടും പ​രാ​തി​പ്പെ​ട്ടി​രു​ന്നു. അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല. പാ​ർ​ട്ടി ത​ല​ത്തി​ൽ ഉ​യ​ർ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് സി.​പി.​എം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും ബാ​ങ്കി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ബാ​ങ്കി​െൻറ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ത്തി​നെ​തി​രെ ന​ട​പ​ടി​യു​മെ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും ക്ര​മ​ക്കേ​ടി​ൽ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്കും തു​ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്കും ക​ട​ക്കാ​തി​രു​ന്ന​താ​ണ് ഇ​പ്പോ​ൾ ഗു​രു​ത​ര​മാ​വാ​ൻ കാ​ര​ണം.

സ്വ​ർ​ണ​വും ഭൂ​മി​യും പ​ണ​യം വെ​ച്ച​വ​ർ ആ​ധി​യി​ൽ

സ്വ​ർ​ണ​പ്പ​ണ്ടം പ​ണ​യം വെ​ച്ച​വ​രും ആ​ധി​യി​ലാ​ണ്. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​മ്പോ​ള്‍ മാ​ത്ര​മേ അ​തി​ൽ തി​രി​മ​റി ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന്​ പു​റ​ത്തു​ വ​രു​ക​യു​ള്ളൂ. ആ​രു​ടെ​യെ​ല്ലാം ആ​ധാ​ര​ത്തി​ലൂ​ടെ​യാ​ണ് വാ​യ്പ വെ​ട്ടി​പ്പ് ന​ട​ന്ന​തെ​ന്ന് അ​റി​യാ​നു​ള്ള വ്യ​ഗ്ര​ത​യി​ലാ​ണ് ഭൂ​മി പ​ണ​യം വെ​ച്ച​വ​ര്‍.


കു​ഞ്ഞ​െൻറ നി​ക്ഷേ​പം ര​ണ്ടു ല​ക്ഷം​; കി​ട്ടി​യ​ത്​ പ​ത്തി​ലൊ​ന്ന്​

ക​രു​വ​ന്നൂ​ർ ബാ​ങ്കി​ൽ ര​ണ്ടു​ ല​ക്ഷം രൂ​പ നി​ക്ഷേ​പി​ച്ച വ​യോ​ധി​ക​നാ​യ കു​ഞ്ഞ​ന്‍ ദി​വ​സ​ങ്ങ​ളാ​യി ബാ​ങ്കി​നെ സ​മീ​പി​ച്ചി​ട്ടും തി​രി​ച്ചു​കി​ട്ടി​യ​ത്​ 20,000 രൂ​പ. താ​ന്‍ കു​റെ നാ​ളാ​യി പ​ണ​ത്തി​ന് വേ​ണ്ടി ബാ​ങ്കി​നെ സ​മീ​പി​ക്കു​ക​യാ​ണെ​ന്ന്​ മാ​പ്രാ​ണം ശാ​ഖ​യി​ൽ 10,000 രൂ​പ കി​ട്ടാ​നു​ള്ള ടോ​ക്ക​ണു​മാ​യി എ​ത്തി വ​രി​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന കു​ഞ്ഞ​ൻ മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രോ​ട് പ​റ​ഞ്ഞു. എ​ല്ലാ നി​​ക്ഷേ​പ​ക​രും ഇ​തേ അ​വ​സ്ഥ​യി​ലാ​ണ്.

ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​ണ്ടെ​ങ്കി​ലും ആ​രും തു​റ​ന്നു​പ​റ​യാ​ന്‍ ത​യാ​റാ​കു​ന്നി​ല്ല. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ആ​രെ​യും ചോ​ദ്യം ചെ​യ്യാ​ൻ ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടി​ല്ല.

നിക്ഷേപം പിൻവലിക്കാൻ തിരക്ക്​; നിയന്ത്രിച്ച്​ ബാങ്ക്

ഇ​രി​ങ്ങാ​ല​ക്കു​ട: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ന്​ മു​ന്നി​ല്‍ ശ​ക്ത​മാ​യ പൊ​ലീ​സ് സ​ന്നാ​ഹം. ഹെ​ഡ്​ ഓ​ഫി​സി​ലും ബ്രാ​ഞ്ചു​ക​ളി​ലും നി​ക്ഷേ​പം പി​ൻ​വ​ലി​ക്കാ​ൻ ഇ​ട​പാ​ടു​കാ​ർ നി​ര​ന്ത​രം എ​ത്തു​ന്നു​ണ്ട്. നി​ക്ഷേ​പി​ച്ച തു​ക ന​ഷ്​​ട​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്​ ഇ​ട​പാ​ടു​കാ​ർ. ഒ​രു അ​ക്കൗ​ണ്ടി​ല്‍നി​ന്ന്​ ഒ​രാ​ഴ്ച 10,000 രൂ​പ മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ബാ​ങ്കി​ന്​ പു​റ​ത്ത്​ എ​ഴു​തി​വെ​ച്ചി​ട്ടു​ണ്ട്. ടോ​ക്ക​ണ്‍ സ​മ്പ്ര​ദാ​യ​ത്തി​ലാ​ണ് പ​ണം കൊ​ടു​ക്കു​ക. തി​ങ്ക​ളാ​ഴ്​​ച അ​ഞ്ച്​ ദി​വ​സ​ത്തേ​ക്കു​ള്ള ടോ​ക്ക​ൺ ന​ൽ​കും. അ​തി​ല്‍ പ​ണം ല​ഭി​ക്കു​ന്ന ദി​വ​സ​വും സ​മ​യ​വും രേ​ഖ​പ്പെ​ടു​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karuvannur Bank Scam
Next Story