കവിയൂർ പൊന്നമ്മ സംസ്ഥാന പ്രഫഷണൽ നാടകോത്സവത്തിന് 20ന് തിരിതെളിയും
text_fieldsപഴുവിൽ: കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ 14ാം വാർഷികത്തോടനുബന്ധിച്ച് ഈ മാസം 20 മുതൽ 27 വരെ പഴുവിൽ ജേപ്പിസ് സംഗമം ഹാളിൽ കവിയൂർ പൊന്നമ്മ അനുസ്മരണ സംസ്ഥാന പ്രഫഷണൽ നാടകോത്സവം സംഘടിപ്പിക്കുന്നു.
ഇതോടനുബന്ധിച്ച് ഈ വർഷത്തെ കാരുണ്യ മാൻ ഓഫ് ദി ഇയർ പുരസ്കാരം റിപ്പോർട്ടർ ടി.വി. മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന് സമ്മാനിക്കും.
25001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരം. കാരുണ്യയുടെ സേനഹാദരം കൊല്ലം പത്തനാപുരം ഗാന്ധിഭവൻ ചെയർമാൻ ഡോ. പുനലൂർ സോമരാജിന് സമ്മാനിക്കും. വയോധികർക്കായി സ്വപ്നവീട് പദ്ധതിക്കും ഈ വർഷം തുടക്കമിടും. ഇത്തവണ മികച്ച ഏഴ് നാടകങ്ങളാണ് നടക്കുക.
26ന് രാവിലെ മുതൽ നടക്കുന്ന കാരുണ്യോത്സവത്തിൽ പ്രദേശവാസികൾ കലാപരിപാടികൾ അവതരിപ്പിക്കും. വൈകീട്ട് ആറിന് നടക്കുന്ന സാംസ്കാരിക സന്ധ്യ കെ.എൻ.എ ഖാദർ ഉദ്ഘാടനം ചെയ്യും. അഡ്വ. വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിക്കും.
വാർത്ത സമ്മേളനത്തിൽ ചാഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മോഹൻദാസ്, കാരുണ്യ രക്ഷാധികാരി കെ.ഡി. ദേവദാസ്, മുൻ എം.എൽ.എ പ്രഫ. കെ.യു. അരുണൻ, കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് സജിത്ത് പാണ്ടാരിക്കൽ, സെക്രട്ടറി ഇ.പി. സൈമൺ, ട്രഷറർ ഇ.വി.എൻ. പ്രേംദാസ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.