വൃക്കകൾ തകരാറിൽ; സ്നേഹയുടെ സ്വപ്നങ്ങൾക്ക് വില പത്തുലക്ഷം
text_fieldsവേലൂർ: വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയക്കായി യുവതി ചികിത്സ സഹായം തേടുന്നു. വേലൂർ കിരാലൂർ സ്വദേശിനി സ്നേഹയാണ് (27) സുമനസ്സുകളുടെ സഹായം തേടുന്നത്. തലകറങ്ങി വീണ് അബോധാവസ്ഥയിലായ സ്നേഹയെ 2019 സെപ്റ്റംബറിലാണ് മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർപരിശോധനയിലാണ് സ്നേഹയുടെ ഇരുവൃക്കയും തകരാറിലായെന്ന വിവരം ഡോക്ടർമാർ സ്ഥിരീകരിക്കുന്നത്. എത്രയും വേഗം വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
കൂലിപ്പണിക്കാരനായ ഭർത്താവ് രതീഷിെൻറ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. പ്രായമായ അച്ഛനും അമ്മക്കും സർക്കാർ ആനുകൂല്യത്തിൽ ലഭിച്ച വീട്ടിലാണ് കുടുംബം താമസിക്കുന്നത്. ഇപ്പോൾ തൃശൂർ ദയ ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത് വരുകയാണ്. കോഴിക്കോട് ഇഖ്റ ആശുപത്രിയിലാണ് വൃക്ക മാറ്റിെവക്കൽ ശസ്ത്രക്രിയ നടത്താൻ ഉദ്ദേശിക്കുന്നത്. ഏകദേശം 10 ലക്ഷം രൂപ ചികിത്സ െചലവായി വരുമെന്നതിനാൽ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബത്തിന് ഈ തുക താങ്ങാനാവാത്ത സ്ഥിതിയാണ്.
സ്നേഹയുടെ ചികിത്സക്ക് തുക സമാഹരിക്കാൻ വേലൂർ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് അംഗം പ്രശാന്ത് കുമാർ ചെയർമാനും ദിനേശൻ മാടമ്പിൽ കൺവീനറും സുധീർ ചേലാട്ട് ട്രഷററായും സഹായസമിതി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 1637 0100080828, ഫെഡറൽ ബാങ്ക്, മുണ്ടൂർ ശാഖ, തൃശൂർ. ഐ.എഫ്.എസ് കോഡ്: FDRL0001637. ഫോൺ: 9947766410.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.