കൊടകര കുഴൽപണ കവർച്ച കേസ്: ബി.ജെ.പിയിൽ കലഹം
text_fieldsതൃശൂർ: ജില്ലയിലെ ബി.ജെ.പിയിൽ ആഭ്യന്തര കലഹം. ഗ്രൂപ് തിരിഞ്ഞ് ജില്ല നേതാക്കളെ സംശയനിഴലിൽ നിർത്താൻ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരുവിഭാഗം ശ്രമിച്ചുവെന്ന് ആരോപിച്ച് ജില്ല നേതൃത്വം ബി.ജെ.പിക്കും ആർ.എസ്.എസ് നേതൃത്വത്തിനും പരാതി നൽകി.
വ്യക്തി താൽപര്യത്തിന് ശ്രമിച്ച കൊടകര കുഴൽപണ കവർച്ച കേസ് സംഭവത്തിലൂടെ പാർട്ടിയെ അപമാനിക്കുകയും പൊതുജനങ്ങൾക്കിടയിൽ അപഹാസ്യമാക്കാനും ശ്രമിെച്ചന്നാണ് ആക്ഷേപം.
സംഭവത്തിന് ശേഷം സംസ്ഥാന സെക്രട്ടറിയടക്കം ഒരുവിഭാഗം ഇതുവരെയും പ്രതികരണം നടത്തിയിട്ടില്ല. ദേശീയ വിഷയങ്ങളിൽ പോലും വാർത്തക്കുറിപ്പ് പുറപ്പെടുവിക്കുന്ന നേതാക്കൾ ഇതുവരെയും പ്രതികരണം നടത്തിയിട്ടില്ല.
ജില്ല നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന വിധത്തിൽ ഇടപെടലുകൾ നടത്തിയെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. ബി.ജെ.പി ദേശീയ പ്രസിഡൻറ് ജെ.പി. നദ്ദ, സംസ്ഥാന നേതൃത്വത്തിനും ആർ.എസ്.എസ് നേതൃത്വത്തിനും പരാതി നൽകിയിട്ടുണ്ട്.
ഇതിനിടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയിൽനിന്ന് ജില്ല ജനറൽ സെക്രട്ടറി കൂടിയായ ആരോപണ വിധേയനെയാണ് ഒഴിവാക്കിയത്.
തിരുവമ്പാടി ദേവസ്വത്തിന് വാടക കുടിശ്ശികയിനത്തിൽ കോടികൾ കൊടുക്കാനുള്ളതുൾപ്പെടെ പാർട്ടിയെ പ്രതിസന്ധിയിലാക്കിയത് പരാതി ഉയർന്നതിനൊപ്പം കൊടകര കേസും കൂടി വന്നതോടെയാണ് നടപടി. ജില്ല ജനറൽ സെക്രട്ടറി കെ.ആർ. ഹരിയെ ആണ് പുതിയ കോ-ഓഡിനേറ്ററായി നിയമിച്ചത്. നേരേത്ത കൺവീനറായി ആരോപണ വിധേയനെയാണ് തീരുമാനിച്ചിരുന്നത്. ഇയാൾക്കെതിരെയും നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാർട്ടി ജില്ല കമ്മിറ്റി പുനഃസംഘടിപ്പിച്ചേക്കുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.