കൊടകര പണം കവർച്ച കേസ്: സി.പി.എം നടത്തുന്നത് നിഴൽയുദ്ധമെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ്
text_fieldsതൃശൂർ: കൊടകര പണം കവർച്ച കേസിൽ സി.പി.എം ബി.ജെ.പിക്കെതിരെ നിഴൽ യുദ്ധം നടത്തുകയാണെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. കെ.കെ. അനീഷ് കുമാർ.
കേസിൽ ബി.ജെ.പിക്ക് ബന്ധമില്ലെന്ന് വ്യക്തമായിട്ടും അന്വേഷണത്തിെൻറ പേരിൽ പുകമറ സൃഷ്ടിക്കുകയാണ്. പണം നഷ്ടപ്പെട്ടയാളുടെ പരാതിയും അതിനെ തുടർന്ന് ചില മാധ്യമങ്ങളിൽ വന്ന പാർട്ിരായ വാർത്തയും ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പാർട്ടി നേതൃത്വം അന്വേഷണം നടത്തിയത്.
ഈ അന്വേഷണത്തിൽ പാർട്ടി പ്രവർത്തകർക്ക് ആർക്കുംതന്നെ ഈ സംഭവത്തിൽ ഒരു പങ്കുമില്ലെന്ന് വ്യക്തമായിട്ടുണ്ട്. പാർട്ടിയെ തകർക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളികളാകുന്നവർക്ക് എതിരെ മുഖം നോക്കാതെ നടപടിയെടുത്ത് സംഘടനയെ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും അഡ്വ. കെ.കെ അനീഷ്കുമാർ പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.