കൊടകര സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ ബ്ലോക്ക്
text_fieldsആമ്പല്ലൂർ: കൊടകര ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ സാക്ഷരത ബ്ലോക്ക്. സംസ്ഥാന സര്‍ക്കാറിന്റെ ‘ഡിജി കേരളം’ പദ്ധതിയില്‍ കൊടകര ബ്ലോക്ക് പഞ്ചായത്തിലെ ഏഴു പഞ്ചായത്തുകളും 100 ശതമാനം ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചാണ് ഈ നേട്ടം കൈവരിച്ചത്.
ഡിജിറ്റൽ സാക്ഷരത ബ്ലോക്ക് പ്രഖ്യാപനവും പഞ്ചായത്തുകളെ ആദരിക്കലും കെ.കെ. രാമചന്ദ്രന് എം.എല്‍.എ നിർവഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്, തദ്ദേശസ്വയം ഭരണ വകുപ്പ് ജില്ല ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സിദ്ദീഖ്, ജില്ല പഞ്ചായത്ത് അംഗം സരിത രാജേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ്. ബൈജു, അമ്പിളി സോമന്, കെ.എം. ബാബുരാജ്, അശ്വതി വിബി, സുന്ദരി മോഹന്‍ദാസ്, കെ. രാജേശ്വരി, കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി മെംബര്‍മാരായ അഡ്വ. അല്‍ജോ പുളിക്കന്‍, ടെസി ഫ്രാന്‍സിസ്, സജിത രാജീവന്, പോള്‍സണ്‍ തെക്കുംപീടിക, ബ്ലോക്ക് അംഗങ്ങളായ ഷീല ജോര്‍ജ്, മിനി ഡെന്നി പനോക്കാരന്‍, ഇ.കെ. സദാശിവന്, ഹേമലത നന്ദകുമാര്‍, ടി.കെ. അസൈയിന്‍, ടെസി വില്‍സണ്‍, വി.കെ. മുകുന്ദന്, സതി സുധീര്‍, കെ.എം. ചന്ദ്രന്, ജോയന്റ് ബി.ഡി.ഒ ബെന്നി വടക്കന്‍ എന്നിവര്‍ സംസാരിച്ചു.
രാജ്യാന്തര വാട്ടര്‍ വീക്ക് ഉച്ചകോടിയില്‍ ആദരം ഏറ്റുവാങ്ങിയ മറ്റത്തൂര്‍ പഞ്ചായത്തിനെ കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച പഞ്ചായത്തുകളിലെ മുതിര്‍ന്ന പൗരന്മാരെ പൊന്നാടയണിയിച്ച് ആദരിച്ചു. കുടുംബശ്രീ, എന്‍.സി.സി, എന്‍.എസ്.എസ് സന്നദ്ധസേവ പ്രവര്‍ത്തകര്‍, യുവതീയുവാക്കള്‍ തുടങ്ങിയ വളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ഏഴ് പഞ്ചായത്തുകളിലെ 62,430 കുടുംബങ്ങളില്‍ സർവേ നടത്തി 13,293 പഠിതാക്കളെ കണ്ടെത്തി ഡിജിറ്റല്‍ പരിശീലനം നടത്തിയാണ് കൊടകര ഡിജിറ്റല്‍ സാക്ഷരത നേട്ടം കൈവരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.