ഒരുമിച്ച് ഡോക്ടറേറ്റ് നേടിയ ദമ്പതികളെ ആദരിച്ചു
text_fieldsകൊടകര: കര്‍ണാടക നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് എൻജിനീയറിങ്ങില്‍ ഡോക്ടറേറ്റ് നേടിയ അഴകം സ്വദേശികളായ ദമ്പതികളെ കൊടകര അഴകം യുവജന സംഘം വായനശാലയുടെ നേതൃത്വത്തില്‍ ആദരിച്ചു.
അഴകം പൊട്ടയ്ക്ക വീട്ടില്‍ ജോണ്‍ പോള്‍ മാര്‍ട്ടിനെയും ഭാര്യ ക്രിസ്റ്റീന ജോണിനെയുമാണ് ആദരിച്ചത്. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് ഇരുവരെയും പൊന്നാട ചാര്‍ത്തി. വായനശാല പ്രസിഡന്റ് കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി.എം. സുനില്‍കുമാര്‍, എ.കെ. ബാലന്, രാമചന്ദ്രന് വെമ്മനാട്ട്, വി. കുമാരി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.