കരുവന്നൂര്‍ ബാങ്ക്: ഭൂരിപക്ഷം നിക്ഷേപകര്‍ക്കും ഒരു മാസത്തിനകം പണം തിരികെ നല്‍കും -മന്ത്രി
text_fieldsകൊടകര: കരുവന്നൂര്‍ സഹകരണ ബാങ്കിലെ ഭൂരിപക്ഷം നിക്ഷേപകര്‍ക്കും ഒരു മാസത്തിനകം നിക്ഷേപത്തുക തിരികെ നല്‍കുമെന്ന് മന്ത്രി വി.എന്‍. വാസവന്. കൊടകര ഫാര്‍മേഴ്സ് ബാങ്കിനു വേണ്ടി നിര്‍മിക്കുന്ന പുതിയ ഹെഡ് ഓഫിസ് മന്ദിരത്തിന്റ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഒറ്റപ്പെട്ട ചില കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ചില മാധ്യമങ്ങളും ഇതിന് കൂട്ടുനില്‍ക്കുന്നു. എന്നാല്‍ ശക്തമായ ജനകീയ അടിത്തറയുള്ള കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ആരു വിചാരിച്ചാലും തകര്‍ക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു. സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു കെ.കെ. രാമചന്ദ്രന് എം.എല്‍.എ മുഖ്യാതിഥിയായി. മാനേജിങ് ഡയറക്ടര്‍ വി.ഡി. ബിജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്ത്, കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് എന്നിവര്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നടത്തി. ജില്ല പഞ്ചായത്ത് അംഗം സരിത രാജേഷ്, ചാലക്കുടി അസി. രജിസ്ട്രാര്‍ എ.ജെ. രാജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടെസി ഫ്രാന്‍സീസ്, വി.കെ. മുകുന്ദന്, ബാങ്ക് പ്രസിഡന്റ് കെ.സി. ജെയിംസ്, ബാങ്ക് ഡയറക്ടര്‍ ടി.എ. ഉണ്ണികൃഷ്ണന്, സി.പി.എം സൗത്ത് ലോക്കല്‍ സെക്രട്ടറി സി.എം. ബബീഷ്, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് വിനയന് തോട്ടാപ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.