ആർക്കും വേണ്ടാതെ കൊടകര ഫോറസ്റ്റ് ചെക്കിങ് സ്റ്റേഷൻ കെട്ടിടവും സ്ഥലവും
text_fieldsകൊടകര: നിര്‍ത്തലാക്കിയ ഫോറസ്റ്റ് ചെക്കിങ് സ്റ്റേഷന്റെ കെട്ടിടവും സ്ഥലവും കാടുകയറി നശിക്കുന്നു. കൊടകര-വെള്ളിക്കുളങ്ങര റോഡരികില്‍ കൊടകര മാതൃക അംഗന്‍വാടിക്ക് സമീപമാണ് ഫോറസ്റ്റ് ചെക്കിങ് സ്റ്റേഷന്റെ കെട്ടിടം. പതിറ്റാണ്ടുകളായി ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ചെക്കിങ് സ്റ്റേഷന് അടുത്ത കാലത്താണ് നിര്‍ത്തിയത്. ഒരു കാലത്ത് കിഴക്കന്‍ വനമേഖലയിലെ പ്രദേശങ്ങളില്‍ നിന്ന് ദേശീയപാതയിലെത്താനുള്ള ഏക മാര്‍ഗമായിരുന്നു വെള്ളിക്കുളങ്ങര-കൊടകര റോഡ്.
ഈ റോഡിലൂടെ വനവിഭവങ്ങള്‍ അനധികൃതമായി കടത്തികൊണ്ടുപോകുന്നത് തടയാൻ സ്ഥാപിച്ചതാണ് ചെക്കിങ് സ്റ്റേഷന്. അക്കാലത്ത് രാത്രിയിലും പകലും ഇവിടെ ജീവനക്കാര്‍ ഉണ്ടായിരുന്നു. സംശയം തോന്നുന്ന വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചശേഷമാണ് കടത്തിവിടാറുള്ളത്.
എന്നാല്‍ റോഡുകളും സാങ്കേതിക വിദ്യയും വികസിച്ചതോടെ വനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഫലപ്രദമായ സംവിധാനങ്ങള്‍ നിലവില്‍ വന്നു. ഇതോടെ ചെക്കിങ് സ്റ്റേഷന് അപ്രസക്തമായി. ഇതേ തുടര്‍ന്നാണ് കൊടകരയില്‍ പ്രവര്‍ത്തിച്ചിരുന്ന ചെക്കിങ് സ്റ്റേഷന് നിര്‍ത്തലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.